രൂപക്ക് റെക്കോർഡ് മൂല്യതകർച്ച
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപക്ക് റെക്കോർഡ് മൂല്യതകർച്ച. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.13ലേക്ക് എത്തുകയായിരുന്നു. ചൈനീസ് കറൻസിയായ യുവാെൻറ തകർച്ച രൂപയേയും പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം അഭ്യന്തര ഒാഹരി വിപണികളിൽ സംഭവങ്ങളും തകർച്ചക്ക് കാരണമായി.
വ്യാഴാഴ്ച ഡോളറിനെതിരെ 69.0650ത്തിനായിരുന്നു രൂപ ക്ലോസ് ചെയ്തത്. ജൂൺ 28ന് രൂപയുടെ മൂല്യം 69.0950ത്തിലെത്തിയിരുന്നു. രൂപക്കൊപ്പം മറ്റ് ഏഷ്യൻ കറൻസികളുടെയും മൂല്യം ഇടിയുകയാണ്.
അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ബോംബെ സൂചിക സെൻസെക്സ് 62 പോയിൻറ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
