രൂപ കൂപ്പുകുത്തി; ഒറ്റദിവസം 58 പൈസയുടെ ഇടിവ്
text_fieldsമുംബൈ: ഡോളറിനെതിരെ രൂപക്ക് ഇൗ വർഷത്തെ വൻ തകർച്ച. ഒറ്റ ദിവസംകൊണ്ട് 58 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 64.79ലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തിെൻറ പശ്ചാത്തലത്തിൽ പൊതുമേഖല ബാങ്കുകളിൽനിന്നും ഇറക്കുമതിക്കാരിൽനിന്നും ഡോളറിനുണ്ടായ വൻ ആവശ്യകതയാണ് രൂപക്ക് തിരിച്ചടിയായത്.
വിദേശ നിക്ഷേപകരും ആഗോള വ്യാപാരികളും ആഭ്യന്തര ഒാഹരികളിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതും കറൻസി വിപണിയുടെ ഉലച്ചിലിന് കാരണമായി. കഴിഞ്ഞ വർഷം നവംബർ 22നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴേക്കു പോയത്. അന്ന് 64.92 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.
