മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിെല ഏറ്റവും താഴ്ന്ന നിലവാരമായ 71.10 ലെത്തി. നേരത്തെ ആഗസ്ത് 31ന് 71 ലെത്തിയതായിരുന്നു മുമ്പത്തെ ഏറ്റവും കുറഞ്ഞ നില.
അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഡോളറിന് ആവശ്യം വർധിക്കുകയും രാജ്യത്തെ വിദേശ മൂലധനം വൻതോതിൽ തിരിച്ചു പോകുകയും ചെയ്തതിനെ തുടർന്നാണ് രൂപ തുടർച്ചയായി കൂപ്പുകുത്തുന്നത്.