Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ് ഞു. 22 പൈസ താഴ്ന്ന് 72.03 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം. വൻ തോതിൽ വിദേശനിക്ഷപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്. ഇതിന് പുറമേ ഓഹരി വിപണികളിലും കഴിഞ്ഞ ദിവസം വൻ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച മാത്രം 900 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ വായ്പ പലിശ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ആഗോള കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നത്. അതേസമയം, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന നീതി ആയോഗ് ഉപാധ്യക്ഷെൻറ കുറ്റസമ്മതം വരും ദിവസങ്ങളിലും ഇന്ത്യൻ ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കും.
Next Story
