Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിസന്ധി ചർച്ച...

പ്രതിസന്ധി ചർച്ച ചെയ്​തില്ല; റബർ ബോർഡ്​ ചെയർമാനെത്തി, മടങ്ങി 

text_fields
bookmark_border
rubber-sheet
cancel

കോ​ട്ട​യം: വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന്​ റ​ബ​ർ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കേ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ റ​ബ​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എം.​കെ. ഷ​ൺ​മു​ഖ​സു​ന്ദ​രം ചൊ​വ്വാ​ഴ്​​ച ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തെ​ത്തി അ​ന്നു​ത​ന്നെ ചെ​ന്നൈ​യി​ലേ​ക്ക്​ മ​ട​ങ്ങി. റ​ബ​ർ ബോ​ർ​ഡ്​ ജീ​വ​ന​ക്കാ​രു​െ​ട സ്ഥ​ലം​മാ​റ്റം സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ൾ​ക്ക്​ രൂ​പം​ന​ൽ​കി​യ ശേ​ഷം കൊ​ച്ചി​യി​​ലെ​ത്തി വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നെ​ന്ന്​ ബോ​ർ​ഡ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

എ​ന്നാ​ൽ, റ​ബ​ർ വി​ല​യി​ടി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഒ​ന്നും ച​ർ​ച്ച ചെ​യ്​​തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചു​മ​ത​ല​യേ​റ്റ ശേ​ഷം ഇ​ത്​ ര​ണ്ടാം​ത​വ​ണ​യാ​ണ്​ ചെ​യ​ർ​മാ​ൻ ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ആ​ദ്യ​ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തെ​ങ്കി​ലും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചി​രു​ന്നി​ല്ല. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​തു​പോ​ലും ചെ​െ​െ​ന്ന​യി​ലാ​യി​രു​ന്നു. 

അ​തി​നി​ടെ വി​ല​യി​ടി​വ്​ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ല​സ്ഥി​ര​ത ഫ​ണ്ടു​പോ​ലും ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ​ർ​മാ​​െൻറ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, റ​ബ​ർ ന​ടീ​ൽ​ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക്​ സ​മ​യ​മാ​യെ​ന്ന ത​ല​ക്കെ​ട്ടി​ൽ ഏ​പ്രി​ൽ ല​ക്കം റ​ബ​ർ​മാ​സി​ക​യി​ൽ ചെ​യ​ർ​മാ​​െൻറ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ല​യി​ടി​വി​നു​ള്ള പ​രി​ഹാ​ര​വും റ​ബ​ർ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​നി​യും ബോ​ർ​ഡി​​െൻറ​യും ചെ​യ​ർ​മാ​​െൻറ​യും പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നും വ്യ​ക്തം. അ​തി​നി​ടെ വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടാ​നാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ടാ​പ്പി​ങ്​ നി​ർ​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ട​യ​ർ ക​മ്പ​നി​ക​ൾ വി​പ​ണി​യി​ൽ എ​ത്തു​ന്നി​ല്ല. രാ​ജ്യാ​ന്ത​ര വി​ല​യും ഇ​ടി​യു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber pricerubber boardmalayalam newsChairmam
News Summary - Rubber Board Chairman Rubber Price Crysis -Business News
Next Story