ആമസോൺ വഴി ചാണക സോപ്പും മോദി കുർത്തയും ആർ.എസ്.എസ് വിൽപ്പനക്കെത്തിക്കുന്നു
text_fieldsന്യൂഡൽഹി: ലോകപ്രശസ്ത ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ വഴി ചാണക സോപ്പും മോദി കുർത്തയും വിൽപനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ് യു.പിയിൽ ആർ.എസ്.എസ് നടത്തുന്ന ദീൻ ദയാൽ ദാം എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്.
രാസവസ്തുക്കൾ ചേർക്കാതെ ചാണകവും ഗോമൂത്രവും അടങ്ങിയ ഫേയ്സ്പാക്കും സോപ്പുമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് സ്ഥാപനം അറിയിച്ചു. ഇതിനായി ഇവർ ഗോശാലയിൽ 90 പശുക്കളെയും വളർത്തുന്നുണ്ട്.
10 രൂപ മുതൽ 230 രൂപ വരെയായിരിക്കും ദീൻ ദയാൽ ദാമിെൻറ വിവിധ ഉൽപന്നങ്ങളുടെ വില. മോദി കുർത്തകൾക്ക് 220 രൂപയായിരിക്കും വില. വിവിധ നിറങ്ങളിൽ കുർത്തകൾ ലഭ്യമാവുമെന്ന് സ്ഥാപനത്തിെൻറ അധികൃതർ അറിയിച്ചു. ബാബ രാംദേവിെൻറ നേതൃത്വത്തിലുള്ള പതഞ്ജലിക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ആർ.എസ്.എസിെൻറ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
