നോട്ട്​ പിൻവലിക്കൽ: നികുതിയായി 6000 കോടി ലഭിച്ചെന്ന്​ സർക്കാർ

12:04 PM
19/03/2017

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്​ ശേഷം പഴയ നോട്ടുകൾ ബാങ്കുകളിലേക്ക്​ വൻതോതിൽ എത്തിയപ്പോൾ പിഴയായി 6000 കോടി രൂപ ലഭിച്ചതായി സർക്കാർ. കള്ളപണം കണ്ടെത്തുന്നതിനായി രൂപീകരിച്ച  സമിതിയുടെ വൈസ്​ ചെയർമാൻ അർജിത്​ പസായതാണ്​ ഇക്കാര്യം അറിയിച്ചത്​.

കറൻസി റദ്ദാക്കിയതിന്​ പിന്നാലെ വലിയ തുകകൾ നിക്ഷേപിച്ചവരിൽ നിന്നു മാത്രം ഇടക്കിയ നികുതിയാണ്​ 6000 കോടിയെന്നാണ്​ പസായത്​ അറിയിച്ചിരിക്കുന്നത്​. 50 ലക്ഷം രൂപക്ക്​ മുകളിൽ നിക്ഷേപിച്ചവർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നെങ്കിലും 1,092 പേർ ഇതുവരെ മറുപടി നൽകാത്തവരായിട്ടുണ്ട്​.

വലിയ തുകകൾ നിക്ഷേപിച്ച ഏല്ലാ അക്കൗണ്ടുകളും പരിശോധിച്ച്​ വരികയാണെന്നും അദ്ദേഹം അറിയിച്ചു. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇത്തരത്തിൽ പരിശോധിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അർജിതി​െൻറ റിപ്പോർട്ടിലുണ്ട്​. നേരത്തെ 60 ശതമാനം പിഴയായി നല്​കണമെന്നുള്ള തീരുമാനം ഇനി 75 ശതമാനമാക്കും.

COMMENTS