പ​ണ​പ്പെ​രു​പ്പം അ​ഞ്ച​ര വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

00:00 AM
14/01/2020
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം അ​ഞ്ച​ര വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഡി​സം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പം 7.35 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ്​​ ഉ​യ​ർ​ന്ന​ത്. പ​​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ർ​ത്താ​ൻ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ഭാ​ഗ​ത്തു​നി​ന്നും​ ചി​ല ന​ട​പ​ടി ഉ​ണ്ടാ​യെ​ങ്കി​ലും സ​വാ​ള വി​ല കു​ത്ത​നെ കൂ​ടി​യ​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

ദേ​ശീ​യ സ്​​റ്റാ​സ്​​റ്റി​ക്ക​ൽ ഓ​ഫി​സ്​​ (എ​ൻ.​എ​സ്.​ഒ) തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ച്ച​ക്ക​റി വി​ൽ​പ​ന രം​ഗ​ത്താ​ണ്​ വി​ല​ക്ക​യ​റ്റ​ത്തി​​െൻറ രൂ​ക്ഷ​ത കൂ​ടു​ത​ൽ. 2018 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം 36 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​  60.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Loading...
COMMENTS