Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചില്ലറ വിലപ്പെരുപ്പം 4.31 ശതമാനത്തില്‍

text_fields
bookmark_border
ചില്ലറ വിലപ്പെരുപ്പം 4.31 ശതമാനത്തില്‍
cancel
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ചില്ലറ വിലപ്പെരുപ്പത്തില്‍ കുറവ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള വിലപ്പെരുപ്പം സെപ്റ്റംബറില്‍ 4.31 ശതമാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ആഗസ്റ്റില്‍ ഇത് 5.05 ശതമാനവും ജൂലൈയില്‍ 6.07 ശതമാനവുമായിരുന്നു. റിസര്‍വ് ബാങ്ക് 2016-17 സാമ്പത്തിക വര്‍ഷത്തിലേക്ക് ലക്ഷ്യമിട്ടിരുന്ന ചില്ലറ വിലപ്പെരുപ്പം അഞ്ചു ശതമാനമാണ്. നടപ്പുസാമ്പത്തിക വര്‍ഷം ഇതാദ്യമായാണ് ഈ പരിധിക്ക് താഴേക്ക് പണപ്പെരുപ്പം എത്തുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. മുന്‍ മാസം ഭക്ഷ്യ വിലപ്പെരുപ്പം 5.91 ശതമാനമായിരുന്നത് 3.88 ശതമാനമായാണ് സെപ്റ്റംബറില്‍ കുറഞ്ഞത്. വ്യവാസായികോല്‍പാദനം തുടര്‍ച്ചയായ രണ്ടാം മാസവും പ്രതീക്ഷിച്ചതിലേറെ ഇടിഞ്ഞെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Retail inflation at 4.31
Next Story