നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു 

15:19 PM
06/12/2017

മും​​ബൈ: പ​​ണ​​പ്പെ​​രു​​പ്പം പി​​ടി​​വി​​ട്ടു​​പോ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ അ​​ടി​​സ്​​​ഥാ​​ന നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​െ​​ത റി​​സ​​ർ​​വ്​ ബാ​​ങ്കി​െ​ൻ​റ ദ്വൈ​​മാ​​സ ധ​​ന-​​വാ​​യ്​​​പ ന​​യം പ്ര​​ഖ്യാ​​പി​​ച്ചു. നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ബാ​​ങ്കു​​ക​​ൾ ഭ​​വ​​ന-​​വാ​​ഹ​​ന വാ​​യ്​​​പ പ​​ലി​​ശ നി​​ര​​ക്കു​​ക​​ളി​​ൽ കു​​റ​​വു​​വ​​രു​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ല്ല. 

പ​​ണ​​പ്പെ​​രു​​പ്പം നേ​​ര​േ​​ത്ത ക​​ണ​​ക്കാ​​ക്കി​​യ 4.2-4.6 ശ​​ത​​മാ​​ന​െ​​ത്ത​​ക്കാ​​ൾ കൂ​​ടി, ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​െ​ൻ​റ ര​​ണ്ടാം പ​​കു​​തി​​യി​​ൽ 4.4-4.7 ആ​​കു​​മെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​താ​​ണ്​ അ​​ടി​​സ്​​​ഥാ​​ന  നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താ​​ത്ത​​തി​​ന്​ കാ​​ര​​ണ​​മാ​​യി ആ​​ർ.​​ബി.​െ​​എ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, 2017-18ൽ ​​സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച നേ​​ര​േ​​ത്ത പ്ര​​തീ​​ക്ഷി​​ച്ച 6.7ൽ​​ത​​ന്നെ നി​​ല​​നി​​ർ​​ത്താ​​നാ​​കു​​മെ​​ന്നും ആ​​ർ.​​ബി.​െ​​എ ഗ​​വ​​ർ​​ണ​​ർ ഉൗ​​ർ​​ജി​​ത്​ പ​േ​​ട്ട​​ൽ അ​​ധ്യ​​ക്ഷ​​നാ​​യ ആ​​റം​​ഗ പ​​ണ​​ന​​യ രൂ​​പ​​വ​​ത്​​​ക​​ര​​ണ സ​​മി​​തി (എം.​​പി.​​സി)​​വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു.  

ഇ​​ന്ധ​​ന​​വി​​ല​​ക്കൊ​​പ്പം ഭ​​ക്ഷ്യ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യാ​​ണ്​ പ​​ണ​​പ്പെ​​രു​​പ്പം കൂ​​ടാ​​ൻ ഇ​​ട​​യാ​​ക്കു​​ന്ന​​ത്. വാ​​ണി​​ജ്യ​​ബാ​​ങ്കു​​ക​​ൾ​​ക്ക്​ റി​​സ​​ർ​​വ്​ ബാ​​ങ്ക്​ ന​​ൽ​​കു​​ന്ന ഹ്ര​​സ്വ​​കാ​​ല വാ​​യ്​​​പ​​യു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക്​ ആ​​റു​ ശ​​ത​​മാ​​ന​​ത്തി​​ലും വാ​​ണി​​ജ്യ ബാ​​ങ്കു​​ക​​ൾ റി​​സ​​ർ​​വ്​ ബാ​​ങ്കി​​ൽ സൂ​​ക്ഷി​​ക്കു​​ന്ന നി​​ക്ഷേ​​പ​​ത്തി​​നു​​ള്ള പ​​ലി​​ശ നി​​ര​​ക്കാ​​യ റി​​വേ​​ഴ്​​​സ്​ റി​​പ്പോ 5.75 ശ​​ത​​മാ​​ന​​ത്തി​​ലും തു​​ട​​രും. ചി​​ല സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ കാ​​ർ​​ഷി​​ക വാ​​യ്​​​പ​​ക​​ൾ എ​​ഴു​​തി​​ത്ത​​ള്ളി​​യ​​തും പെ​​ട്രോ​​ളി​​യം ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ എ​​ക്​​​സൈ​​സ്, വാ​​റ്റ്​ നി​​കു​​തി​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​തും ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി ന​​ട​​പ്പാ​​ക്കി​​യ​​തി​​ലൂ​​ടെ​​യു​​ണ്ടാ​​യ വ​​രു​​മാ​​ന​​ക്കു​​റ​​വും പ്ര​​തീ​​ക്ഷി​​ച്ച സാ​​മ്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച നേ​​ടു​​ന്ന​​തി​​ന്​ പ്ര​​തി​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ളാ​​ണെ​​ന്നും ഇ​​ത്​ വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​നെ (പ​​ണ​​പ്പെ​​രു​​പ്പം)​​ബാ​​ധി​​ക്കു​​ന്ന​​താ​​ണെ​​ന്നും ആ​​ർ.​​ബി.​െ​​എ നി​​രീ​​ക്ഷി​​ക്കു​​ന്നു. ഫെ​​ബ്രു​​വ​​രി ആ​​റ്​-​​ഏ​​ഴ്​ തീ​​യ​​തി​​ക​​ളി​​ലാ​​ണ്​ അ​​ടു​​ത്ത എം.​​പി.​​സി യോ​​ഗം.
 

COMMENTS