Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 1:03 PM IST Updated On
date_range 26 Nov 2017 1:03 PM ISTഎസ്.ബി.െഎയെ വിഴുങ്ങാൻ റിലയൻസ് പേമെൻറ് ബാങ്ക്
text_fieldsbookmark_border
തൃശൂർ: ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാവാൻ എസ്.ബി.ടി ഉൾപ്പെടെ അനുബന്ധ ബാങ്കുകളെ ലയിപ്പിച്ച എസ്.ബി.െഎ, കുത്തക സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് പേമെൻറ് ബാങ്ക് തുടങ്ങുന്നതിനെതിരെ എതിർപ്പ് ശക്തമാവുന്നു. ഭാവിയിൽ എസ്.ബി.െഎയെ വിഴുങ്ങുമെന്ന് ജീവനക്കാർ ആശങ്കപ്പെടുന്ന പേമെൻറ് ബാങ്ക് അടുത്തമാസം പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുകയാണ്. ഇതോടെ, എസ്.ബി.െഎയുടെ 1,15,000 ബിസിനസ് കറസ്പോണ്ടൻറുമാർ റിലയൻസ് ബാങ്കിനു വേണ്ടി ജോലി ചെയ്യേണ്ടി വരും. റിലയൻസിന് 70 ശതമാനവും എസ്.ബി.െഎക്ക് 30 ശതമാനവും പങ്കാളിത്തത്തോടെയാണ് പേമെൻറ് ബാങ്ക് തുടങ്ങുന്നത്.
ശാഖകളില്ലാത്ത മേഖലകളിൽ സേവനം എത്തിക്കുന്നവരാണ് ബിസിനസ് കറസ്പോണ്ടൻറ്. 2012ൽ കോർപറേറ്റ് ബിസിനസ് കറസ്പോണ്ടൻറായി റിലയൻസിനെ എസ്.ബി.െഎ നിയോഗിച്ചിരുന്നു. എന്നാൽ റിലയൻസ് ഒരു കറസ്പോണ്ടൻറിനെപ്പോലും സ്വന്തമായി നിയമിച്ചിട്ടില്ല. എസ്.ബി.െഎക്കാകെട്ട സ്വന്തമായി 1,15,000 കറസ്പോണ്ടൻറുണ്ട്. ഇവർ ഇനി റിലയൻസിെൻറ മ്യൂച്വൽ ഫണ്ട്, ജനറൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാവുമെന്ന് എസ്.ബി.െഎ ജീവനക്കാർ ആരോപിക്കുന്നു. എസ്.ബി.െഎക്കും ഇതേ ഉൽപന്നങ്ങളുണ്ട് എന്നതാണ് വിരോധാഭാസം.
ലോകത്തെ വലിയ 50 ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് അവകാശപ്പെടുന്ന എസ്.ബി.െഎക്ക് രാജ്യത്ത് 23,566 ശാഖയുണ്ട്. ഇതിൽ 15,037 എണ്ണം ഗ്രാമങ്ങളിലും അർധ നഗരങ്ങളിലുമാണ്. 35 വിദേശ രാജ്യങ്ങളിലായി 189 അന്താരാഷ്ട്ര ഒാഫിസുണ്ട്. ഇത്രയും ശക്തമായ അടിത്തറയുള്ള എസ്.ബി.െഎ റിലയൻസുമായി ചേർന്ന് ബാങ്ക് തുടങ്ങുന്നതിലെ സാംഗത്യവും ഒൗചിത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.എസ്.ബി.െഎക്ക് ബഡ്ഢി, മൊബി കാഷ്, എനിവെയർ തുടങ്ങിയ ഡിജിറ്റൽ സാേങ്കതിക വിദ്യയും കോർ ബാങ്കിങ് സൗകര്യവും രാജ്യത്തിെൻറ മുക്കിലും മൂലയിലും എ.ടി.എമ്മും ഉള്ളപ്പോൾ റിലയൻസിെൻറ സഹായം ആവശ്യമില്ലെന്ന് ബാങ്കിങ് സംഘടനകൾ പറയുന്നു.
റിസർവ് ബാങ്കിെൻറ മാർഗനിർദേശം അനുസരിച്ച് പേമെൻറ് ബാങ്ക് തുടങ്ങുന്നവർക്ക് സംശുദ്ധ പശ്ചാത്തലം വേണം. റിലയൻസിെൻറ ചരിത്രം അത്തരത്തിൽ അല്ലെന്നാണ് സംഘടനാ വൃത്തങ്ങൾ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കട പട്ടികയിൽ പ്രമുഖ സ്ഥാനത്ത് റിലയൻസാണ്. അത്തരമൊരു കമ്പനിയുമായി ചേർന്ന് പേമെൻറ് ബാങ്ക് തുടങ്ങുന്നത് സംശയാസ്പദമാണ്. ഒക്ടോബറിൽ പേമെൻറ് ബാങ്ക് തുടങ്ങുമെന്ന് റിലയൻസ് പരസ്യപ്പെടുത്തിയിരുന്നു. റിസർവ് ബാങ്കിെൻറ ചില നടപടിക്രമങ്ങളുടെ പേരിലാണ് അത് നീണ്ടത്. ആർ.ബി.െഎയുടെ അന്തിമ അംഗീകാരം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അടുത്തമാസം ആരംഭിക്കാൻ ഒരുങ്ങുന്നത്.
പേമെൻറ് ബാങ്ക് എന്നാൽ
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ രൂപകൽപന ചെയ്ത പുതിയ ബാങ്കാണിത്. ഇൗ ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കാം. ആദ്യ ഘട്ടത്തിൽ നിക്ഷേപ സംഖ്യ ഒരു ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. സേവിങ്സ്, കറണ്ട് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്. വായ്പയും ക്രെഡിറ്റ് കാർഡും നൽകാനാവില്ല. എന്നാൽ എ.ടി.എം, ഡെബിറ്റ് കാർഡുകൾ നൽകാനും നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയും. മൊബൈൽ ഫോൺ സേവന ദാതാവായ എയർടെല്ലിെൻറ പേമെൻറ് ബാങ്ക് ഇതിനകം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story