Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right18 മാസത്തിനുള്ളിൽ...

18 മാസത്തിനുള്ളിൽ ലാഭത്തിൽ; വീണ്ടും ജിയോ വിജയഗാഥ

text_fields
bookmark_border
jio
cancel

മുംബൈ: ടെലികോം രംഗത്ത്​ വിപ്ലവം സൃഷ്​ടിച്ചായിരുന്നു റിലയൻസ്​ ജി​യോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്​. ആറ്​ മാസത്തേക്ക്​ സേവനങ്ങളെല്ലാം സൗജന്യമായി നൽകിയാണ്​ ജിയോ ആദ്യം വാർത്തകളിലിടം പിടിച്ചത്​. സൗജന്യ സേവനം ജിയോക്ക്​ അധികകാലം തുടരാനാവില്ലെന്നായിരുന്നു മറ്റ്​ കമ്പനികളുടെ വിമർശനം. എന്നാൽ, കാര്യമായ നഷ്​ടമില്ലാതെ ജിയോ മുന്നോട്ട്​ പോവുകയായിരുന്നു. ഇപ്പോൾ സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ റിലയൻസി​​െൻറ ലാഭഫലം പുറത്ത്​ വന്നപ്പോൾ 504 കോടി ലാഭമുണ്ടാക്കിയാണ്​ ജിയോ വീണ്ടും വാർത്തകളിൽ നിറയുന്നത്​.

2017 ഡിസംബർ 31ലെ കണക്കുകൾ പ്രകാരം 16 കോടി ഉപയോക്​താകളാണ്​ ജിയോക്കുള്ളത്​. 431 കോടി ജി.ബിയുടെ വയർലെസ്സ്​ ഡാറ്റയാണ്​ ജിയോയിലുടെ പ്രതിമാസം ഉപയോഗിക്കുന്നത്​. 31,113 കോടി  മിനിട്ടുകളാണ്​ ജിയോയിലുടെ ഉപയോഗിക്കുന്നത്​ ​. ശരാശരി 154 രൂപ ജിയോ സേവനങ്ങൾക്കായി ഉപയോക്​താകൾ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

ജിയോയുടെ മികച്ച ലാഭം ബിസിനസി​​െൻറ പ്രാഥമിക ശക്​തിയാണ്​ തെളിയിക്കുന്നതെന്ന്​ റിലയൻസ്​ ചെയർമാൻ മുകേഷ്​ അംബാനി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന്​ ജിയോ തെളിയിച്ചതായും അംബാനി വ്യക്​തമാക്കി. അതേ സമയം, ജിയോ ലാഭത്തിലായെങ്കിലും മറ്റ്​ പല ടെലികോം കമ്പനികളും നഷ്​ടം നേരിടുകയാണ്​. ഭാരതി എയർടെല്ലി​​െൻറ ലാഭത്തിൽ വൻ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. എയർടെല്ലി​​െൻറ ലാഭം 39.3 ശതമാനം കുറഞ്ഞ്​ 306 കോടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomukesh ambaniRelaincemalayalam news
News Summary - Reliance Jio Turns Profitable In Less Than 18 Months Of Its Launch-Business news
Next Story