ജിയോയുടെ സ്വാധീനം; ടെലികോം വരുമാനം ഏഴു വർഷത്തെ താഴ്ചയിൽ
text_fieldsമുംബൈ: സൗജന്യ ഒാഫറുകളുമായി റിലയൻസ് ജിയോ അരങ്ങ് തകർത്തപ്പോൾ രാജ്യത്തെ ടെലികോം വരുമാനം ഏഴു വർഷത്തെ താഴ്ചയിൽ. 1.88 ലക്ഷം കോടിയായാണ് ടെലികോം വരുമാനം താഴ്ന്നത്. 2017-2018 കാലയളവിൽ വരുമാനം 1.84 ലക്ഷം കോടിയായി കുറയുമെന്നും പ്രവചനമുണ്ട്. ബ്രോക്കറിങ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ സി.എൽ.എസ്.എയാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
2015-2016 വർഷത്തിൽ 1.93 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയിലെ ടെലികോം വരുമാനം. 2018-2019 സാമ്പത്തിക വർഷത്തിൽ 1.86 ലക്ഷം കോടിയായി വരുമാനം കുറയുമെന്ന് നേരത്തെ പ്രവചനമുണ്ട്. എന്നാൽ ഇതിലും കുറവുണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റേറ്റിങ് സ്ഥാപനമായ കെയറിെൻറ കണക്കനുസരിച്ച് ഡിസംബറിലവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ ടെലികോം കമ്പനികളുടെ വരുമാനം 1.1 ശതമാനം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ എയർടെല്ലിെൻറ വരുമാനം 10.4 ശതമാനം താഴ്ന്ന് 172 കോടിയായി. െഎഡിയയുടെ വരുമാനത്തിലും ഇടിവ് സംഭവിച്ചു. െഎഡിയയുടെ വരുമാനം 10.8 ശതമാനം താഴ്ന്ന് 157 കോടി രൂപയായി.
കഴിഞ്ഞ സെപ്തംബറിലാണ് റിലയൻസ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. ആറ് മാസത്തേക്ക് മുഴുവൻ സേവനങ്ങളും സൗജന്യമായിട്ടാണ് ജിയോ നൽകിയിരുന്നത്. പിന്നീട് സൗജന്യ സേവനം മൂന്ന് മാസത്തേക്ക് നീട്ടി. ജിയോയുടെ സൗജന്യ സേവനം മൂലം മറ്റ് കമ്പനികളുടെ വരുമാനത്തിലും കുറവ് സംഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
