Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രായ് പരിശോധന: 4ജി സ്പീഡില്‍ ജിയോക്ക് അഞ്ചാം സ്ഥാനം

text_fields
bookmark_border
ട്രായ് പരിശോധന: 4ജി സ്പീഡില്‍ ജിയോക്ക് അഞ്ചാം സ്ഥാനം
cancel
ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധനയില്‍ 4ജി സ്പീഡില്‍ ജിയോക്ക് അഞ്ചാം സ്ഥാനം. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, റിലിയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവക്ക് പിന്നിലാണ് ജിയോയുടെ സ്പീഡെന്ന് ട്രായ് വെബ്സൈറ്റിലെ വിവരങ്ങള്‍ പറയുന്നു. എയര്‍ടെല്‍ 11.4 മെഗാബൈറ്റ്സ് പെര്‍ സെക്കന്‍ഡ് (എം.ബി.പി.എസ്), അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 7.9 എം.ബി.പി.എസ്, ഐഡിയ 7.6 എം.ബി.പി.എസ്, വോഡഫോണ്‍ 7.3 എം.ബി.പി.എസ്, ജിയോ 6.2 എം.ബി.പി.എസ് എന്നിങ്ങനെയാണ് സപീഡെന്ന് ട്രായ് പറയുന്നു. എന്നാല്‍, ഇക്കാര്യം ജിയോ നിഷേധിച്ചു. ട്രായ് വെബ്സൈറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ നടത്തിയ ആഭ്യന്തര പരിശോധനയില്‍  ഇത് തെറ്റാണെന്ന് കണ്ടത്തെിയതായി കമ്പനി അവകാശപ്പെടുന്നു. ഫെയര്‍ യൂസേജ് പോളിസിയുടെ (എഫ്.പി.യു) നാല് ജി.ബി പരിധിക്കുശേഷമാണ് സ്പീഡ് കുറയുന്നതെന്നും ഈ കണക്കെടുത്തിരിക്കുന്നത് പരിധി കഴിഞ്ഞാണെന്നും ജിയോ അവകാശപ്പെട്ടു. എഫ്.പി.യു കഴിഞ്ഞാല്‍ വേഗത 256 കിലോബൈറ്റ് പെര്‍ സെക്കന്‍ഡാണ്. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reliance Jio’s 4G speed slowest among 5 companies, reveals Trai test
Next Story