Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസൗദി അറേബ്യയിൽ നിന്ന്​...

സൗദി അറേബ്യയിൽ നിന്ന്​ രണ്ട്​ മില്യൺ ​ബാരൽ എണ്ണ റിലയൻസ്​ അധികമായി വാങ്ങുന്നു

text_fields
bookmark_border
relaince-saudi-aramco
cancel

മുംബൈ: സൗദി അറേബ്യയിൽ നിന്ന്​ രണ്ട്​ മില്യൺ ബാരൽ ക്രൂഡ്​ ഓയിൽ റിലയൻസ്​ അധികമായി വാങ്ങുമെന്നാണ്​ റിപ്പോർട്ട ്​. ഏപ്രി​ലോടെ അധിക എണ്ണ വാങ്ങാനാണ്​ ലോകത്തിലെ വലിയ റിഫൈനറികളിലൊന്നി​​െൻറ ഉടമായായ റിലയൻസി​​െൻറ നീക്കം. അതേസമയം, ഇക്കാര്യത്തിൽ റിലയൻസി​​െൻറ ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല.

ഏപ്രിൽ മുതൽ എണ്ണവില കുറക്കുമെന്ന്​ സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ ആരാംകോ പ്രഖ്യാപിച്ചിരുന്നു. എണ്ണ ഉൽപാദനം പ്രതിദിനം 12.3 മില്യൺ ബാരലായി വർധിപ്പിക്കുമെന്നും ആരാംകോ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ റിലയൻസ്​ അധിക എണ്ണ ഇറക്കുമതി ചെയ്യുന്നത്​.

എന്തിനാണ്​ റിലയൻസ്​ അധിക ഇന്ധനം വാങ്ങുന്നതെന്ന്​ ഇനിയും വ്യക്​തമല്ല. അതേസമയം, ലാറ്റിനമേരിക്കൻ രാജ്യമായ വെനുസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കമ്പനി​ കുറക്കുമെന്ന്​ റിപ്പോർട്ടുണ്ട്​. വെനുസ്വേലയിൽ നിന്നാണ്​ റിലയൻസ്​ ഉപയോഗിക്കുന്ന എണ്ണയുടെ വലിയൊരു ഭാഗവും ഇറക്കുതി ചെയ്യുന്നത്​. രാജ്യത്തിന്​ മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിതോടെ എണ്ണ ഇറക്കുമതി വെട്ടികുറക്കാൻ റിലയൻസും നിർബന്ധിതരായി. ഈ കുറവ്​ നികത്താനാണ്​ സൗദി അറേബ്യയിൽ നിന്ന്​ റിലയൻസ്​ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssaudi aramcomalayalam newsRelaince industries
News Summary - Reliance Industries Buys Additional 2 Million Barrels Of Saudi Arabia Oil-Business news
Next Story