Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightശമ്പളം...

ശമ്പളം വെട്ടിക്കുറച്ച്​ റിലയൻസ്​; പ്രതിഫലം പൂർണ്ണമായും ഒഴിവാക്കി മുകേഷ്​ അംബാനി

text_fields
bookmark_border
mukesh-ambani-24
cancel

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന്​ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച്​ റി ലയൻസ്​ ഇൻഡസ്​ട്രീസ്​. ഹൈഡ്രോകാർബൺ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 ശതമാനമാണ്​ കുറച്ചത്​. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടായതോടെയാണ്​ നടപടി.


കമ്പനിയുടെ ഡയറക്​ടർമാരുടെ പ്രതിഫലവും കുറച്ചിട്ടുണ്ട്​. 30 മുതൽ 50 ശതമാനത്തിൻെറ വരെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. ചെയർമാൻ മുകേഷ്​ അംബാനി പ്രതിഫലം പൂർണമായും വേണ്ടെന്ന്​ വെച്ചു.


പ്രതിവർഷം 15 ലക്ഷത്തിന്​ മുകളിൽ വരുമാനമുള്ളവരുടെ ശമ്പളമാണ്​ വെട്ടിക്കുറച്ചിരിക്കുന്നത്​. അതിൽ താഴെ ശമ്പളം വാങ്ങുന്ന​വരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും റിലയൻസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industry
News Summary - Reliance Industries Announces Pay Cuts-Business news
Next Story