മുകേഷ്​ അംബാനിയുടെ പണി; റിലയൻസ്​ കമ്മ്യൂണിക്കേഷന്​ കനത്ത നഷ്​ടം

21:02 PM
12/08/2017
anil-ambani

ന്യൂഡൽഹി: മുകേഷ്​ അംബാനി തുറന്ന്​ വിട്ട ജിയോ ഭൂതം അനിലിനെയും റിലയൻസ്​ കമ്മ്യൂണിക്കേഷനെയും വീണ്ടും പിടികൂടിയിരിക്കുന്നു. ജൂൺ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ കനത്ത നഷ്​ടമാണ്​ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ കമ്മ്യൂണിക്കേഷന്​ ഉണ്ടായിരിക്കുന്നത്​. 

1221 കോടിയുടെ നഷ്​ടമാണ്​ റിലയൻസിന്​ ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 54 കോടിയുടെ ലാഭത്തിലായിരുന്നു റിലയൻസ്​ കമ്യൂണിക്കേഷൻ. വരുമാനത്തിൽ 33.6 ശതമാനത്തി​​െൻറ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. ആകെ ചിലവ്​ 995 കോടിയും വർധിച്ചിരിക്കുന്നത്​.

മുകേഷ്​ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ ജിയോ കൂടുതൽ ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചതാണ്​ റിലയൻസ്​ കമ്മ്യൂണിക്കേഷന്​ തിരിച്ചടിയുണ്ടാകാനുള്ള മുഖ്യകാരണം. ഇതിനൊപ്പം സി.ഡി.എം.എ ടെക്​നോളജിയെ കൂടുതലയായി ആശ്രയിച്ചതും തിരിച്ചടിക്കുള്ള മുഖ്യകാരണമായി. നിലവിൽ തിരിച്ചടി മറികടക്കാനായി ഇന്ത്യയിലെ മറ്റൊരു പ്രമുഖ മൊബൈൽ സേവനദാതാവായ എയർസെല്ലുമായി ലയനത്തിനുള്ള സാധ്യതകൾ തേടുകയാണ്​ റിലയൻസ്​ കമ്മ്യൂണിക്കേഷൻ.

COMMENTS