Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജിയോയിൽ...

ജിയോയിൽ നിക്ഷേപമിറക്കാൻ സൗദി, യു.എസ്​ കമ്പനികൾ

text_fields
bookmark_border
ജിയോയിൽ നിക്ഷേപമിറക്കാൻ സൗദി, യു.എസ്​ കമ്പനികൾ
cancel

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ്​ ജിയോയിൽ നിക്ഷേപമിറക്കാൻ കൂടുതൽ കമ്പനികൾ രംഗത്തെത്തുന്നതായി റിപ്പോർട്ട്​. ബ്ലൂബെർഗാണ്​ ഇതു സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. യു.എസിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള രണ്ട്​ കമ്പനികളാണ്​ ജിയോയിൽ പണമിറക്കാൻ സന്നദ്ധരായിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​.

യു.എസ്​ സ്വകാര്യ ഇക്വുറ്റി കമ്പനിയായ ജനറൽ അറ്റ്​ലാൻറിക്​ 850 മില്യൺ ഡോളർ മുതൽ 950 മില്യൺ ഡോളർ വരെ ജിയോയിൽ നിക്ഷേപിക്കുമെന്നാണ്​ വാർത്ത. എന്നാൽ, ഇത്തരം റി​പ്പോർട്ടുകൾ കമ്പനി നിഷേധിച്ചിട്ടുണ്ട്​.

സൗദി അറേബ്യയിലെ കമ്പനിയായ പി.ഐ.എഫും നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന​. എന്നാൽ, വാർത്ത സംബന്ധിച്ച്​ പ്രതികരിക്കാൻ പി.ഐ.എഫും തയാറായിട്ടില്ല. നേരത്തെ ഫേസ്​ബുക്ക്​, സിൽവർലേക്ക്​, വിസ്​റ്റ ഇൻവെസ്​റ്റ്​മ​െൻറ്​ തുടങ്ങിയ കമ്പനികൾ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjiomalayalam newsRealince
News Summary - Relaince jio investment-Business news
Next Story