Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപരിഷ്​കാരങ്ങൾ...

പരിഷ്​കാരങ്ങൾ വർധിച്ചത്​ സമ്പദ്​വ്യവസ്ഥയെ പിന്നോട്ടടിക്കുന്നു -അമിതാഭ്​ കാന്ത്​

text_fields
bookmark_border
amithabh-kanth
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ പരിഷ്​കാരങ്ങളാണ്​ നിലവിലെ സാമ്പത്തിക തളർച്ചക്ക്​ കാരണമെന്ന്​ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​. ജി.എസ്​.ടി, ഐ.ബി.സി, റിയൽ എസ്​റ്റേറ്റ്​ റെഗുലേറ്ററി അതോറിറ്റി തുടങ്ങി നിരവധി പരിഷ്​കാരങ്ങളാണ്​ കേ​ന്ദ്രസർക്കാർ വരുത്തിയത്​. ഇത്​ സമ്പദ്​വ്യവസ്ഥയെ പിന്നോട്ടടിച്ചുവെന്നും അമിതാഭ്​ കാന്ത്​ പറഞ്ഞു.

ഓയിൽ ആൻഡ്​ ഗ്യാസ്​, ഖനനം, കൽക്കരി തുടങ്ങിയ മേഖലകളിലാണ്​ ഇനി പരിഷ്​കാരങ്ങൾ പ്രതീക്ഷിക്കുന്നത്​. ഇപ്പോഴുള്ള പ്രതിസന്ധിയെ മറികടക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക്​ പണലഭ്യത ഉറപ്പാക്കണം. ഇതിന്​ പുറമേ സ്വകാര്യ മേഖലയിലെ പ്രശ്​നങ്ങൾ പരിഹരിക്കുകയും പല മേഖലകളിലും ഘടനാപരമായ മാറ്റം കൊണ്ടു വരികയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ്​ ഗ്രിഡ്​, പൈപ്പ്​ ലെൻ, ട്രാൻസ്​മിഷൻ ലൈനുകൾ എന്നിവ സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങുന്നതാണ്​ നല്ലത്​. കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണ​മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsAmithabh kanthNeeti ayogmakayalam news
News Summary - reforms has slowed down GDP growth, says NITI Aayog CEO-Business news
Next Story