Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിയൽ എസ്​റ്റേറ്റ്​...

റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ നിയന്ത്രണത്തിന്​ തുടക്കം കുറിച്ച്​ പുതിയ നിയമം

text_fields
bookmark_border
റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ നിയന്ത്രണത്തിന്​ തുടക്കം കുറിച്ച്​ പുതിയ നിയമം
cancel

ന്യൂഡൽഹി: റിയൽ എസ്​റ്റേറ്റ് മേഖലയിലെ നിയന്ത്രണങ്ങൾക്ക്​ തുടക്കം കുറിച്ച്​ റിയൽ എസ്​റ്റേറ്റ്​​ റെഗുലേഷൻ ആക്​ട്​ തിങ്കളാഴ്​ച നിലവിൽ വരും. മേഖലയിലെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായും നിയന്ത്രിക്കുന്നതിനായും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ശിപാർശ ചെയ്യുന്നതാണ്​ നിയമം. നിയമത്തി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറുകൾ റിയൽ എസ്​റ്റേറ്റ്​  റെഗുലേറ്ററി അതോറിറ്റി​കളെ നിയമിക്കണം. എന്നാൽ നിയമം നിലവിൽ വരാനിരിക്കെ 12 സംസ്ഥാനങ്ങൾ മാത്രമാണ്​ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്​.  

നിലവിൽ മധ്യപ്രദേശ്​ മാത്രമാണ്​ റെഗുലേറ്ററി അതോറിറ്റിയെ നിയമിച്ചിരിക്കുന്നത്​. ഡൽഹി, ആൻഡമാൻ നിക്കോബാർ, ചണ്ഡിഗഡ്​ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇടക്കാല  സമതിയെ നിയോഗിച്ചിട്ടുണ്ട്​. നിയമം റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ തിരിച്ചടിയാവുമെന്നും ആരോപണമുണ്ട്​. നിയമ പ്രകാരം നിലവിലെ റിയൽ എസ്​റ്റേറ്റ്​ പ്രൊജക്​ടുകൾ സംസ്ഥാനങ്ങളി​െല റെഗുലേറ്ററി അതോറിറ്റിയിൽ ജൂലൈ 17നകം രജിസ്​റ്റർ ചെയ്യണം. പുതിയ പ്രൊജക്​ടുകൾ അതോറിറ്റിയുടെ അനുമതിയില്ലാതെ തുടങ്ങാനും ​ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ സാധിക്കില്ല. 

നിയമം സംബന്ധിച്ച്​ സംസ്ഥാനങ്ങൾ വിജ്ഞാപനം പുറത്തിറക്കി അതോറിറ്റിക്ക്​ രൂപം നൽകിയാൽ മാത്രമേ രജിസ്​ട്രേഷൻ നടപടികളുമായി റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്​ മുന്നോട്ട്​ പോവാൻ സാധിക്കുകയുള്ളു. അതോറിറ്റികൾ രൂപീകരിക്കുന്നത്​ വൈകിയാൽ അത്​  മേഖലയെ പ്രതികൂലമായി ബാധിക്കും. പല സംസ്ഥാനങ്ങളും പൊതു ജനങ്ങളിൽ നിന്നുൾപ്പടെ അഭിപ്രായം തേടിയതിന്​ ശേഷ​മേ  അന്തിമ വിജ്ഞാപനം പുറത്തിറക്കു എന്ന നിലപാടിലാണ്​. 

റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ സുതാര്യത ഉണ്ടാകുന്നതിന്​ പുതിയ നിയമം കാരണമാവുമെന്ന്​ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ക്രെഡായ്​ അറിയിച്ചു. എങ്കിലും വിജ്ഞാപനം പുറത്തിറക്കി അതോറിറ്റികൾ നിയമിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ വേഗത്തിൽ മുന്നോട്ട്​ പോവണമെന്നും ക്രെഡായ്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RERA
News Summary - Realty Act rollout from May 1, but states yet to frame rules
Next Story