‘എനി ഡെസ്ക് ആപ്': ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്

00:05 AM
18/02/2019
rbi-23

തൃ​ശൂ​ർ: അ​ക്കൗ​ണ്ടി​ലെ നി​ക്ഷേ​പം ചോ​ർ​ത്തു​ന്ന പു​തി​യ ഡി​ജി​റ്റ​ൽ ബാ​ങ്ക് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്. രാ​ജ്യ​ത്തെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ന​ൽ​കി​യ ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ൽ, ഈ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

'എ​നി ഡെ​സ്ക്' എ​ന്ന ആ​പ് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങു​ന്ന​ത്. ഈ ​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട മൊ​ബൈ​ലി​ൽ ഒ​മ്പ​ത​ക്ക കോ​ഡ് ജ​ന​റേ​റ്റ് ചെ​യ്യ​പ്പെ​ടും. അ​തോ​ടെ ഇ​ര​യു​ടെ ഫോ​ണു​മാ​യി ത​ട്ടി​പ്പു​കാ​ർ​ക്ക് ബ​ന്ധം സ്ഥാ​പി​ക്കാ​നാ​വും. കോ​ഡ് ജ​ന​റേ​റ്റ് ചെ​യ്താ​ൽ പി​ന്നീ​ട് അ​ക്കൗ​ണ്ട് ഉ​ട​മ​ക്ക് ത​ട്ടി​പ്പു​കാ​രി​ൽ​നി​ന്ന് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​ങ്ങ​ളൊ​ന്നും വെ​ളി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തു​കൊ​ണ്ട് ഉ​ട​മ അ​തി​നെ​ല്ലാം അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ങ്ങു​ക​യാ​യി. ഇ​തോ​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ മൊ​ബൈ​ലി​ലൂ​ടെ​ത്ത​ന്നെ ത​ട്ടി​പ്പു​കാ​ർ​ക്ക് ഇ​ട​പാ​ട് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

മൊ​ബൈ​ൽ ബാ​ങ്കി​ങ്ങി​​​െൻറ​യോ പേ​മ​െൻറി​​െൻറ​യോ ആ​പ്പും വാ​ല​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കാം. യൂ​നി​ഫൈ​ഡ് പേ​മ​െൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) മു​ഖേ​ന ന​ട​ക്കു​ന്ന എ​ല്ലാ ഇ​ട​പാ​ടി​ലും നു​ഴ​ഞ്ഞ് ക​യ​റാ​ൻ പ​ര്യാ​പ്ത​മാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ ‘എ​നി ഡെ​സ്ക്’​ആ​പ്.

Loading...
COMMENTS