ലക്ഷ്​മിവിലാസ്​ ബാങ്ക്​-ഇന്ത്യബുൾസ്​ ഹൗസിങ്​ ലയനത്തിന്​ ആർ.ബി.ഐ അനുമതിയില്ല

11:03 AM
10/10/2019
rbi-23

ന്യൂഡൽഹി: ലക്ഷ്​മി വിലാസ്​ ബാങ്കും ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസ്​ ലിമിറ്റഡും തമ്മിലുള്ള ലയനത്തിന്​ ആർ.ബി.ഐ അനുമതി നൽകിയില്ല. സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലാണ്​ ലക്ഷ്​മി വിലാസ്​ ബാങ്ക്​ ഇക്കാര്യം അറിയിച്ചത്​. 

ലയനത്തിന്​ ആർ.ബി.ഐ അനുമതി നൽകിയിരുന്നെങ്കിൽ രാജ്യത്താദ്യമായി ഒരു ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനവും ബാങ്കും ഒന്നിക്കുമായിരുന്നു. ആർ.ബി.ഐ അനുമതി നിഷേധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ്​ അന്ത്യമാവുന്നത്​.

ക്രമക്കേടുകൾ നടക്കുന്നുവെന്ന വാർത്തകളെ തുടർന്ന്​ ലക്ഷ്​മിവിലാസ്​ ബാങ്കിൻെറയും ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസിൻെറയും ഓഹരി വിപണിയിലെ പ്രകടനം മോശമായിരുന്നു. ആർ.ബി.ഐ ലയനത്തിന്​ അനുമതി നിഷേധിച്ചത്​ കനത്ത തിരിച്ചടി നൽകുക ലക്ഷ്​മിവിലാസ്​ ബാങ്കിനാവും. കടുത്ത പണപ്രതിസസന്ധിയാണ്​ ലക്ഷ്​മിവിലാസ്​ ബാങ്ക്​ നിലവിൽ അഭിമുഖീകരിക്കുന്നത്​.

Loading...
COMMENTS