Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവായ്​പ പലിശ നിരക്കിൽ...

വായ്​പ പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.​െഎ

text_fields
bookmark_border
rbi
cancel

മുംബൈ: അടിസ്​ഥാന വായ്​പ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്കി​​െൻറ പണനയ അ​വലോകന യോഗം. വ്യാപകമായി പ്രചരിച്ച​തിനു വിപരീതമായി, റിപോ നിരക്ക്​ (റിസർവ്​ ബാങ്കിൽനിന്നുള്ള വായ്​പക്ക്​ ബാങ്കുകൾ നൽകേണ്ട പലിശ) 6.5 ശതമാനമായും റിവേഴ്​സ്​ റിപോ (ബാങ്കുകളുടെ കരുതൽ നിക്ഷേപത്തിന്​ റിസർവ്​ ബാങ്ക്​ നൽകുന്ന പലിശ) 6.25 ശതമാനമായും നിലനിർത്തു​െമന്ന്​ റിസർവ്​ ബാങ്ക്​ ഗവർണർ ഉർജിത്​ പ​​േട്ടൽ പ്രഖ്യാപിച്ചു.

അതേസമയം, ഉയരുന്ന എണ്ണവിലയും ​ലോക സാമ്പത്തിക രംഗത്തെ തളർച്ചയും പണപ്പെരുപ്പം വർധിക്കാനും വളർച്ചയെ ബാധിക്കാനും ഇടയാക്കു​െമന്ന്​ ആശങ്കയുണ്ടെന്ന്​ പണനയ സമിതി (എം.പി.സി) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്​. ആറംഗ സമിതിയിൽ ഒന്നിനെതിരെ അഞ്ചു വോട്ടുകൾക്കാണ്​ തൽസ്​ഥിതി തുടരാമെന്ന തീരുമാനമുണ്ടായത്​. പലിശ നിരക്ക്​ കാൽ ശതമാനമെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്​. റിസർവ്​ ബാങ്കി​​െൻറ പ്രഖ്യാപനത്തെ തുടർന്ന്​ ഒരു ഡോളറിന്​ 74 എന്ന നിലയിലേക്ക്​ രൂപ വീണ്ടും താഴ്​ന്നു.

പണപ്പെരുപ്പ നില പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്ന്​ സമിതി വിലയിരുത്തി. എണ്ണയുടെ എക്​സൈസ്​ നികുതി കുറച്ച നടപടി പണപ്പെരുപ്പ നിരക്ക്​ കുറ​ക്കും. കഴിഞ്ഞ വർഷത്തേക്കാൾ, നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്ക്​ 7.4 ശതമാനമായി ഉയരും. കഴിഞ്ഞ വർഷം ഇത്​ 6.7 ശതമാനമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbirepo ratemalayalam news
News Summary - RBI rate unchanged-Business news
Next Story