Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപലിശനിരക്ക്​ കുറച്ചു;...

പലിശനിരക്ക്​ കുറച്ചു; മോറ​ട്ടോറിയം മൂന്ന്​ മാസത്തേക്ക്​ നീട്ടി ആർ.ബി.ഐ

text_fields
bookmark_border
shakthikantha-das
cancel

ന്യൂഡൽഹി: കോവിഡ്​ 19 മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടികളുമായി ആർ.ബി.ഐ. വായ്​പ പലിശ നിരക്ക് കുറച്ചും മൊറ​ട്ടോറിയം ദീർഘിപ്പിച്ചുമാണ്​ കോവിഡ്​ മൂലം പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥയെ കരകയറ്റാൻ ആർ.ബി.ഐ ശ്രമം.​ 40 ബേസിക്​ പോയിൻറി​​​​​െൻറ കുറവാണ്​ റിപ്പോ നിരക്കിൽ വരുത്തിയത്​. ഇതോടെ റിപ്പോ നിരക്ക്​​ 4.4 ശതമാനത്തിൽ നിന്ന്​ നാല്​ ശതമാനമായി കുറയും. റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.75 ശതമാനമായും കുറച്ചിട്ടുണ്ട്​. മൊറ​ട്ടോറിയം മൂന്ന്​ മാസത്തേക്കാണ്​ നീട്ടിയത്​.ജൂൺ ഒന്ന്​ മുതൽ ആഗസ്​റ്റ്​ 31 വരെയാണ്​ വായ്​പകളുടെ മൊറ​ട്ടോറിയം കാലയളവ്​.

ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ പലിശനിരക്കുകൾ കുറച്ച തീരുമാനം പ്രഖ്യാപിച്ചത്​. ധനമന്ത്രി നിർമ്മലാ സീതാരാമൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇതാദ്യമായാണ്​ ആർ.ബി.ഐ ഗവർണർ മാധ്യമങ്ങളെ കാണുന്നത്​.​

കോവിഡ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​. ഉൽപാദന മേഖലക്ക്​ സംഭാവന നൽകുന്ന ആറ്​ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണ്​. വൈദ്യുതി-ഇന്ധന ഉപയോഗം കുറഞ്ഞിട്ടുണ്ട്​. എന്നാൽ, മൺസൂണിൽ കുറവുണ്ടാവില്ലെന്ന കാലാവസ്ഥ വകുപ്പി​​​​െൻറ പ്രവചനം കാർഷിക മേഖലക്ക്​ കരുത്താകും.

ഈ വർഷത്തി​​​​െൻറ പകുതിയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷ. കോവിഡി​​​​െൻറ വ്യാപനത്തി​​​​െൻറ തോതിനനുസരിച്ചാവും സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവ്​. ലോകവ്യാപാരത്തിൽ 13 മുതൽ 32 ശതമാനത്തി​​​​െൻറ വരെ ഇടിവുണ്ടാകുമെന്നും ആർ.ബി.ഐ ഗവർണർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbiShakthikantha dasmalayalam newscovid 19
News Summary - RBI rate change-Business news
Next Story