Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവായ്​പാ നയം: ​രൂപയും...

വായ്​പാ നയം: ​രൂപയും ഒാഹരി വിപണിയും തകർന്നടിഞ്ഞു

text_fields
bookmark_border
dollar vs rupees-business news
cancel

ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.​െഎയുടെ വായ്​പ അ​വലോകന യോഗ തീരുമാനം പുറത്ത്​ വന്നതിന്​ പ ിന്നാലെ രൂപയും ഇന്ത്യൻ ഒാഹരി വിപണിയും തകർന്നടിഞ്ഞു. ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ്​ 74.13 ലെത്തി. ഒാഹരി വിപണിയിൽ മുംബൈ സൂചിക സെൻസെക്​സ്​ 792 പോയിൻറ്​ ഇടിഞ്ഞ്​ 34,376ൽ ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 10,316 പോയിൻറിലെത്തി. 2018 ഏപ്രിൽ നാലിന്​ ശേഷം ആദ്യമായാണ്​ നിഫ്​റ്റി ഇത്രയും തകരുന്നത്​.

റിലയൻസ്​ ഇൻഡസ്​ട്രീസ്​, ബജാജ്​ ഫിനാൻസ്​, ഡി.ച്ച്​.എഫ്​.എൽ, ഇന്ത്യ ബുൾസ്​ ഹൗസിങ്​ ഫിനാൻസ്​, മാരുതി സുസുക്കി, എച്ച്​.ഡി.എഫ്​.സി, യെസ്​ ബാങ്ക്​ എന്നീ കമ്പനികളുടെ ഒാഹരികൾ വൻ നഷ്​ടമാണ്​ രേഖ​പ്പെടുത്തിയത്​. ആറ്​ മുതൽ എട്ട്​ ശതമാനത്തി​​​​െൻറ നഷ്​ടം ഇൗ കമ്പനികൾക്ക്​ ഉണ്ടായി.

അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിക്കുന്നത്​ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുന്നതിന്​ കാരണമാവുമെന്ന്​ സൂചനയുണ്ട്​. എണ്ണവില സംബന്ധിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്​. വിദേശ വിപണികളിലേക്ക്​ ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന്​ പണമൊഴുകുന്നതും പ്രതിസന്ധിയാവുന്നു​.

ഇൗയൊരു സാഹചര്യത്തിൽ വായ്​പനയത്തിലുടെ ആർ.ബി.​െഎ സമ്പദ്​വ്യവസ്ഥയിൽ ഇടപെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇത്​ അസ്ഥാനത്തായതോടെ ഒാഹരി വിപണി കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു​. യുറോപ്യൻ ഒാഹരി വിപണികളും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. യു.എസ്​ ട്രഷറി വരുമാനം പുതിയ ഉയരത്തിലെത്തിയത്​ യൂറോപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbirupeemalayalam newsDollermalayalam news online
News Summary - RBI move; Sensex down 600 points-Business news
Next Story