Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആർ.ബി.ഐ വായ്​പനയം...

ആർ.ബി.ഐ വായ്​പനയം ഇന്ന്​; നിരക്ക്​ കുറക്കാൻ സാധ്യത

text_fields
bookmark_border
rbi-23
cancel

ന്യൂഡൽഹി: ആർ.ബി.ഐ റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകൾ ഇന്ന്​ പ്രഖ്യാപിക്കും. സാമ്പത്തിക വർഷത്തിലെ ആദ്യ പ്രഖ ്യാപനത്തിൽ നിരക്കുകൾ കുറക്കാനാണ്​ സാധ്യത. പണപ്പെരുപ്പം, വളർച്ചാ നിരക്ക്​, ലിക്വിഡിറ്റി എന്നിവയെല്ലാം പരിഗണിച ്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

റിപ്പോ നിരക്കിൽ 25 ബേസിക്​ ​പോയിൻറ്​ കുറക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ പ്രതീക്ഷിക്കുന്നത്​. കഴിഞ്ഞ തവണയും ആർ.ബി.ഐ പലിശ നിരക്ക്​ 25 ബേസിക്​ പോയിൻറ്​ കുറച്ചിരുന്നു. ആർ.ബി.ഐ നിരക്കുകൾ കുറക്കുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ വായ്​പ പലിശ കുറയും.

ആർ.ബി.ഐയുടെ വായ്​പ പലിശ നിരക്കുകൾ പുറത്ത്​ വരാനിരിക്കെ സെൻസെക്​സും നിഫ്​റ്റിയും നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​. ബാങ്കിങ്​, റിയാലിറ്റി, ഓ​ട്ടോ തുടങ്ങിയ ആർ.ബി.ഐ വായ്​പ നയം സ്വാധീനിക്കുന്ന ഓഹരികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ്​ ഉണ്ടാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbirepo ratemalayalam newsmalayalam news onlinemalayalam news updates
News Summary - RBI May cut repo rate-Business news
Next Story