റിപ്പോ നിരക്കിൽ കുറവ്​ വരുത്തി ആർ.ബി.ഐയുടെ വായ്​പാ നയം

  • റിസർവ്​ ബാങ്ക്​ പലിശനിരക്ക്​ കാൽ ശതമാനം കുറച്ചു

  • പ്രതീക്ഷിത  വ​ള​ർ​ച്ചാ നി​ര​ക്ക്​ 7.4 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 7.2 ആ​യി കു​റ​ച്ചു

12:09 PM
04/04/2019
shakthi-kanth-das
ആർ.ബി.ഐ ഗവർണർ: ശക്​തികാന്ത ദാസ്​

മു​ം​ബൈ: ഭ​വ​ന,വാ​ഹ​ന വാ​യ്​​പ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ​ലി​ശ​നി​ര​ക്ക്​ കു​റ​യാ​ൻ വ​ഴി​യൊ​രു​ക്കി റി​പ്പോ,റി​വേ​ഴ്​​സ്​ റി​പ്പോ നി​ര​ക്കി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ കാ​ൽ ശ​ത​മാ​നം കു​റ​വ്​ വ​രു​ത്തി. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പാ​യു​ള്ള പ​ണാ​വ​ലോ​ക​ന യോ​ഗ​മാ​ണ്​ റി​പ്പോ നി​ര​ക്ക്​ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ താ​ഴ്​​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ റി​പ്പോ നി​ര​ക്ക്​ ആ​റു ശ​ത​മാ​ന​വും റി​വേ​ഴ്​​സ്​ റി​പ്പോ നി​ര​ക്ക്​ 5.75 ശ​ത​മാ​ന​വു​മാ​കും. 

ഇ​തോ​ടൊ​പ്പം, രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്​​ഘ​ട​ന ആ​ഭ്യ​ന്ത​ര​മാ​യും ആ​ഗോ​ള ത​ല​ത്തി​ലും പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും 2019-20ലെ ​പ്ര​തീ​ക്ഷി​ത സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​നി​ര​ക്ക്​ 7.4 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 7.2  ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യാ​ണെ​ന്നും റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ധ​ന​ന​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ (ആ​ർ.​ബി.​ഐ)​ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്​​പ​ക്ക്​ ഈ​ടാ​ക്കു​ന്ന പ​ലി​ശ​നി​ര​ക്കാ​ണ്​ റി​പ്പോ. ഇ​ത്​ കു​റ​യു​ന്ന​തോ​ടെ ബാ​ങ്കു​ക​ളും അ​വ​ർ ന​ൽ​കു​ന്ന വാ​യ്​​പ​ക്ക്​ പ​ലി​ശ നി​ര​ക്ക്​ കു​റ​ക്കും. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ ആ​ർ.​ബി.​ഐ​യി​ൽ സൂ​ക്ഷി​ക്കു​ന്ന പ​ണ​ത്തി​ന്​ ല​ഭി​ക്കു​ന്ന പ​ലി​ശ​യാ​ണ്​ റി​വേ​ഴ്​​സ്​ റി​പ്പോ. 

ബു​ധ​നാ​ഴ്​​ച റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ  ശ​ക്​​തി​കാ​ന്ത ദാ​സി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​റം​ഗ ധ​ന​ന​യ സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ നാ​ലു​പേ​ർ നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​െ​ന അ​നു​കൂ​ലി​ച്ചു. ര​ണ്ടു​പേ​ർ നി​ല​വി​ലെ നി​ര​ക്ക്​ തു​ട​ര​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

2016 ൽ ധ​ന​ന​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ തു​ട​ർ​ച്ച​യാ​യി പ​ലി​ശ​നി​ര​ക്ക്​ കു​റ​ക്കു​ന്ന​ത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാൽശതമാനം കുറച്ചിരുന്നു. യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വി​ശ​ദീ​ക​രി​ച്ച  ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും ക​യ​റ്റു​മ​തി വ​ള​ർ​ച്ച ദു​ർ​ബ​ല​മാ​യെ​ന്നും എ​ണ്ണ ഇ​ത​ര സ്വ​ർ​ണ ഇ​​ക്കു​മ​തി കു​റ​ഞ്ഞ​താ​യും പ​റ​ഞ്ഞു.  

ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച പാ​ദ​വ​ർ​ഷ​ത്തി​ൽ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച 6.6 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ താ​ഴ്​​ന്നു.

Loading...
COMMENTS