സാമ്പത്തിക വളർച്ച ഏഴുശതമാനമാക്കി കുറച്ചു 

00:22 AM
07/06/2019
rbi-23

മും​ബൈ: ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ​പ്രതീക്ഷിക്കുന്ന വ​ള​ർ​ച്ച നി​ര​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ (ആ​ർ.​ബി.​െ​എ) ഏ​ഴു​ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​ക​ളി​ലെ മാ​ന്ദ്യ​ത​യും ആ​ഗോ​ള വ്യാ​പാ​ര​യു​ദ്ധം സ​ജീ​വ​മാ​യ​തു​മാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണം. ഏ​പ്രി​ലി​ലെ ധ​ന​കാ​ര്യ​ന​യ​ത്തി​ൽ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം 7.2 ആ​കു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം.

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ​പ​കു​തി​യി​ൽ 6.8 മു​ത​ൽ 7.1വ​രെ​യും ര​ണ്ടാം പ​കു​തി​യി​ൽ 7.3 മു​ത​ൽ 7.4 വ​രെ​യും എ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. എ​ന്നാ​ൽ, ജ​നു​വ​രി-​മാ​ർ​ച്ച്​ പാ​ദ​ത്തി​ലെ ക​ണ​ക്കു​നോ​ക്കു​േ​മ്പാ​ൾ ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​വും മ​റ്റും ദു​ർ​ബ​ല​മാ​ണ്. ക​യ​റ്റു​മ​തി​യി​ലെ ഇ​ടി​വും വ​ള​ർ​ച്ച​യെ ബാ​ധി​ച്ചു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​നം.
   
അതേസമയം, ചി​ല്ല​റ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്​  ഇൗ ​സാ​മ്പ​ത്തി​ക വ​ർ​ഷ​​ത്തി​​െൻറ ആ​ദ്യ​പ​കു​തി​യി​ൽ  മൂ​ന്നു​ മു​ത​ൽ 3.1 ശ​ത​മാ​നം വ​രെ​യാ​യും ആ​ർ.​ബി.​െ​എ ഉ​യ​ർ​ത്തി. ഇൗ ​വ​ർ​ഷം സാ​ധാ​ര​ണ​നി​ല​യി​െ​ല കാ​ല​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന പ​രി​ഗ​ണി​ച്ചാ​ണി​ത്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ര​ണ്ടാം പ​കു​തി​​യി​ലേ​ക്കു​ള്ള നി​ര​ക്ക്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 3.5-3.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 3.4-3.7 ആ​യി കു​റ​ക്കു​ക​യും ചെ​യ്​​തു.  

ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന നി​ര​ക്ക് (ജി.​ഡി.​പി) ജ​നു​വ​രി-​മാ​ർ​ച്ച്​ പാ​ദ​ത്തി​ൽ​ അ​ഞ്ചു​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യ 5.8 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വ​ഴു​തി​യി​രു​ന്നു. ഇ​തോ​ടെ അ​തി​വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ​ന്ന പ​ദ​വി​യി​ൽ ഇ​ന്ത്യ ചൈ​ന​ക്ക്​ പി​ന്നി​ലാ​യി. ജ​നു​വ​രി-​മാ​ർ​ച്ച്​ പാ​ദ​ത്തി​ൽ ചൈ​ന​യു​ടെ ജി.​ഡി.​പി നി​ര​ക്ക്​ 6.4 ശ​ത​മാ​ന​മാ​ണ്.

Loading...
COMMENTS