കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി; 25 ശതമാനവും 12 അക്കൗണ്ടുകളിൽ
text_fieldsമുംബൈ: കിട്ടാക്കടം തിരിച്ചു പിടിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ നടപടികൾ ആരംഭിച്ചു. വീഴ്ച വരുത്തിയ വായ്പകൾ തിരിച്ചു പിടിക്കാൻ പൂർണ അധികാരം ആർ.ബി.െഎക്ക് കേന്ദ്ര സർക്കാർ ൈകമാറി ഒരു മാസത്തിനുള്ളിലാണ് നടപടി. രാജ്യത്തെ കിട്ടാക്കടത്തിെൻറ 25 ശതമാനത്തോളം വരുന്ന തുക വായ്പ എടുത്ത 12 അക്കൗണ്ടുകൾ ആർ.ബി.െഎ തിരിച്ചറിഞ്ഞു. ഇൗ അക്കൗണ്ട് ഉടമകളെ പാപ്പരായി പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ബാങ്കുകളോട് ആർ.ബി.െഎ ആവശ്യെപ്പടും.
5000 കോടിയിലേറെ തുക വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയ അക്കൗണ്ടുകളെയാണ് പാപ്പരായി പ്രഖ്യാപിക്കുക. രാജ്യത്തെ മൊത്തം കിട്ടാക്കടം എട്ടുലക്ഷം കോടി രൂപയാണ്. ഇതിൽ ആറു ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് ലഭിക്കാനുള്ളതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
