സമ്പദ്വ്യവസ്ഥയുടെ മുരടിപ്പ് അംഗീകരിച്ച് റിസർവ് ബാങ്ക് ഗവർണർ
text_fieldsമുംബൈ: രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചനിരക്കിൽ (ജി.ഡി.പി) റിസർവ് ബാങ്ക് കുറവുവരുത്തി. നടപ്പുസാമ്പത്തിക വർഷം സമ്പദ്ഘടനയുടെ പ്രതീക്ഷിത വളർച്ച ഏഴിൽനിന്ന് 6.9 ശതമാനമാണ് ആക്കിയത്.
സാമ്പത്തികരംഗത്തെ പ്രതികൂല ഘടകങ്ങൾ നാലുപാടും നിലനിൽക്കുന്ന ഘട്ടത്തിൽ സമ്പദ്വ്യവസ്ഥയുടെ മെല്ലെപ്പോക്ക് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഇത് സ്ഥായിയല്ലെന്നും അവസ്ഥ മാറിവരുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ധനകാര്യ നയ സമിതി യോഗത്തിനുശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്വ്യവസ്ഥയെ പിടിച്ചുകയറ്റുന്നതിെൻറ ഭാഗമായി പലിശനിരക്കിൽ കുറവുവരുത്താനും ആർ.ബി.െഎ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ മേഖലകളിൽ മന്ദിപ്പാണ്. വാഹന വിപണിയിൽ ജൂലൈയിൽ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിൽപനയാണ് നടന്നത്. വ്യവസായ ഉൽപാദന സൂചിക (ഐ.ഐ.പി) 57 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ജൂണിൽ കൂപ്പുകുത്തി.
കയറ്റുമതി കുറഞ്ഞു. വിപണിയിൽ അസ്ഥിരാവസ്ഥയാണ്. വ്യാപാരയുദ്ധങ്ങളും വർധിത വെല്ലുവിളികളും ആഗോള സമ്പദ്വ്യവസ്ഥയെ മേഘാവൃതമാക്കുകയാണ്. വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എൻജിനീയറിങ് മേഖലയിലെ അതികായരായ ലാർസൺ ആൻഡ് ടൂബ്രോയുടെ ചെയർമാൻ എ.എം.നായിക് ഉൾപ്പെടെ, വിപണിയിലെ പല പ്രമുഖരും പങ്കുവെച്ചുകഴിഞ്ഞു. വളർച്ചമാന്ദ്യം പരിഹരിക്കാൻ സർക്കാർ വിവിധ നടപടികൾ ആസൂത്രണം ചെയ്യുന്നതായി ദാസ് പറഞ്ഞു.
ഓരോ മേഖലക്കും ഊർജം പകരാനുള്ള ധനമന്ത്രി നിർമല സീതാരാമെൻറ നീക്കവും അദ്ദേഹം സൂചിപ്പിച്ചു. ആവശ്യകത, നിക്ഷേപം എന്നിവയിലെ മാന്ദ്യം വളർച്ചയെ ഗുരുതരമായി ബാധിക്കും. ഗ്രാമീണമേഖലയിൽ ഇരുചക്രവാഹനങ്ങളുടെയും ട്രാക്ടറിെൻറയും വിൽപന കുറഞ്ഞു. നഗരങ്ങളിൽ കാറുകളും. ഇതിനെല്ലാമിടയിലും വിപണിയെ ഊർജസ്വലമാക്കാനാകുമെന്നാണ് ആർ.ബി.ഐ പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
