രാജ്യം കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന്​ ആർ.ബി.ഐ  

01:00 AM
09/10/2019
rbi-23

ന്യൂ​ഡ​ൽ​ഹി: ഭാ​വി​യി​ൽ രാ​ജ്യം കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​​ട്ടേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​​മാ​യി​ റി​സ​ർ​വ്​ ബാ​ങ്ക്​ (ആ​ർ.​ബി.​ഐ). ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലും സൃ​ഷ്​​ടി​ച്ച  പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്​ ആ​ക്കം​കൂ​ട്ടി​യ​താ​യും​ നാ​ലാം പ​ണ​ന​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ആ​ർ.​ബി.​ഐ വ്യ​ക്​​ത​മാ​ക്കി. 

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ഗ​ത്വ​ര ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ വ​ലി​യ​തോ​തി​ൽ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഏ​താ​നും പാ​ദ​വ​ർ​ഷ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പി​ന്നോ​ട്ട​ടി​​ച്ച​തോ​ടെ മൊ​ത്തം വി​ൽ​പ​ന മേ​ഖ​ല​െ​യ​യും ഇ​ത്​ ബാ​ധി​ച്ചു. ഇ​ത്​  ഭാ​വി​യി​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ നീ​ങ്ങി​യേ​ക്കു​മെ​ന്ന​തി​​െൻറ സൂ​ച​ന​​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​.  നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്ത​ു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ൽ​ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന വാ​ഹ​ന വി​പ​ണി​യു​ടെ​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ​യും പ്ര​വ​ർ​ത്ത​നം തൃ​പ്​​തി​ക​ര​മ​ല്ല. ബാ​ങ്കു​ക​ളു​ടെ വാ​യ്​​പ വി​ത​ര​ണ​ത്തി​ലും  വ​ലി​യ കു​റ​വു​ണ്ട്. 

ഇ​ത്​ വാ​ണി​ജ്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​ണ​ത്തി​​െൻറ ഒ​ഴു​ക്ക്​ കു​റ​ച്ചു.  എ​ങ്കി​ലും, പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ ല​യി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വാ​യ്​​പ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നാ​ണ്​​  പ്ര​തീ​ക്ഷ. അ​തോ​ടൊ​പ്പം കോ​ർ​പ​റേ​റ്റ്​ നി​കു​തി കു​റ​ച്ച​തും ​ജി.​എ​സ്.​ടി റീ​ഫ​ണ്ട്​  ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​തും ഭ​വ​ന നി​ർ​മാ​ണം, ക​യ​റ്റു​മ​തി തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക്​​ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യ​തും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. 

അ​തേ​സ​മ​യം, ആ​ഗോ​ള ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വം ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പ​ങ്ങ​ൾ കു​റ​യാ​നി​ട​യാ​ക്കി​​താ​യും വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ലും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും  ആ​ർ.​ബി.​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Loading...
COMMENTS