Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകാലാവധി തീരും മു​േമ്പ...

കാലാവധി തീരും മു​േമ്പ രാജ​ിവെച്ച്​ ​ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

text_fields
bookmark_border
കാലാവധി തീരും മു​േമ്പ രാജ​ിവെച്ച്​ ​ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ
cancel

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണർ ഡോ. വിരാൽ വി. ആചാര്യ രാജിവെച്ചു. ഔദ്യോഗിക കാല ാവധി തീരാൻ ആറുമാസം കൂടി ബാക്കിയിരിക്കെയാണ്​ രാജി. ആർ.ബി.ഐ മുൻ ഗവർണർ ഉർജിത്​ പ​ട്ടേലും കാലാവധി പൂർത്തിയാക്കാതെയ ാണ്​ രാജിവെച്ചത്​. പ​ട്ടേൽ പടിയിറങ്ങി ഏഴുമാസം പിന്നിടു​േമ്പാഴാണ്​ അദ്ദേഹത്തി​​​െൻറ ഏറ്റവും അടുപ്പക്കാരനായി രുന്ന ആചാര്യയുടെ സ്​ഥാനമൊഴിയൽ. വ്യക്​തിപരമായ കാരണങ്ങളെന്നാണ്​ രാജിക്കത്തിൽ ​എഴുതിയിരിക്കുന്നത്​. ഈ മാസാദ്യം ധനനയ അവലോകനം നടക്കുന്നതിനു​ മു​േമ്പ രാജി നൽകിയിരുന്നുവെന്നാണ്​​ വിവരം.

ന്യൂയോർക്ക്​ സർവകലാശാലയിലെ സ്​റ്റേൺ സ്​കൂൾ ഓഫ്​ ബിസിനസിൽ പ്രഫസറായ​ിരിക്കെയാണ്​ ആചാര്യ ആർ.ബി.ഐയിൽ നിയമിതനാകുന്നത്​​. രാജ്യം ഉദാരവത്​കരണ നയം നടപ്പാക്കിയശേഷം കേന്ദ്രബാങ്കിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവർണറുമായിരുന്നു. 42 ാം വയസ്സിലാണ്​ ഉന്നതപദവിയിൽ നിയമിതനായത്​. ഒൗദ്യോഗിക വൃത്തങ്ങളിൽ ‘ഛോട്ട രാജൻ’ എന്ന വിളിപ്പേരുണ്ട്​ ആചാര്യക്ക്​. 1995ൽ മുംബൈ ഐ.ഐ.ടിയിൽനിന്ന്​ രാഷ്​ട്രപതിയുടെ സ്വർണ മെഡലോടെയാണ്​ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്​. തുടർന്ന്​ ന്യൂയോർക്ക്​ സർവകലാശാലയിൽനിന്ന്​ ഡോക്​ടറേറ്റും കരസ്​ഥമാക്കി. സംഗീതജ്​ഞൻകൂടിയായ ആചാര്യ സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്​.

2018ൽ മുംബൈയിൽ ആചാര്യ നടത്തിയ പ്രഭാഷണമാണ്​​ ആർ.ബി.ഐയും ഒന്നാം മോദി സർക്കാറും തമ്മിലെ അഭിപ്രായഭിന്നത പുറത്തുകൊണ്ടുവന്നത്​. സദസ്സിൽ ഉർജിത്​ പ​ട്ടേലിനെക്കൂടി കേൾവിക്കാരനാക്കിയായിരുന്നു അന്ന്​ സർക്കാറിനെതിരെ ആചാര്യ ആഞ്ഞടിച്ചത്​. ഈ രീതിയിൽ മുന്നോട്ടു ​​േപായാൽ രാജ്യം വലിയ പ്രതിസന്ധിയിൽ അകപ്പെടുമെന്ന്​, സാമ്പത്തികമായി തകർന്ന അർജൻറീനയെ ഉദാഹരണമാക്കി​ അദ്ദേഹം ​പ്രസ്​താവിച്ചത്​ വലിയ വിവാദമായിരുന്നു. കേന്ദ്രസർക്കാർ, ഗവർണർ കാലാവധി നീട്ടി നൽകാതിരുന്ന പ്രശസ്​ത സാമ്പത്തിക വിദഗ്​ധൻ രഘുറാം രാജൻ, ഉർജിത്​ പ​ട്ടേൽ എന്നിവരെപ്പോലെ യാഥാസ്​ഥിതിക സാമ്പത്തിക നയങ്ങളിൽ ഉറച്ചു നിൽക്കുകയും കേന്ദ്രബാങ്കി​​​െൻറ സ്വതന്ത്ര പരമാധികാരത്തിന്​ വേണ്ടി ശക്​തമായി വാദിക്കുകയും ചെയ്​ത വ്യക്​തിയായിരുന്നു ആചാര്യ. പണപ്പെരുപ്പക്കണക്കുകളിൽ അതിവിദഗ്​ധനായ അദ്ദേഹം ധനനയ അവലോകന സമിതികളിലെ വിമത ശബ്​ദമായും അറിയപ്പെട്ടു. ‘പാവങ്ങളുടെ രഘുറാം രാജനാണ്​ താൻ’ എന്ന്​ ആചാര്യ ഒരിക്കൽ സ്വയം വിശേഷിപ്പിച്ചിരുന്നു.

ആർ.ബി.ഐയിൽ 2020 ജനുവരി 20 വരെ കാലാവധിയുള്ള ആചാര്യ വീണ്ടും ന്യൂയോർക്ക്​ സർവകലാശാല സാമ്പത്തിക ശാസ്​ത്ര പ്രഫസർ പദവിയിലേക്ക്​ മടങ്ങുമെന്നാണ്​ കരുതുന്നത്​. അമേരിക്കയിൽ സർവകലാശാല അധ്യയനം തുടങ്ങുന്ന സമയം കണക്കാക്കിയാണ്​ അദ്ദേഹത്തി​​​െൻറ രാജിയെന്ന്​ ബാങ്ക്​ മേഖല വൃത്തങ്ങൾ പറയുന്നു. രാജിവാർത്ത സ്​ഥിരീകരിച്ച ആർ.ബി.ഐ അടുത്ത മാസം 23 വരെ ആചാര്യ പദവിയിൽ തുടരുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ സഞ്​ജീവ്​ സന്യാൽ പകരം നിയമിതനാകുമെന്നാണ്​ അഭ്യൂഹം. ആചാര്യ അടക്കം നാല്​ ഡെപ്യൂട്ടി ഗവർണർമാരാണ്​ ആർ.ബി.ഐയിൽ ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbideputy governorresignsindia newsViral AcharyaTerm
News Summary - RBI Deputy Governor Viral Acharya Resigns Six Months Before Term Ends- India news
Next Story