വായ്​പ പലിശ നിരക്ക്​ കുറയും; റിപ്പോ നിരക്ക്​ കുറച്ച്​ ആർ.ബി.​െഎ

12:01 PM
07/02/2019
rbi

മും​ബൈ: 17 മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി റി​സ​ർ​വ്​ ബാ​ങ്ക്​ (ആ​ർ.​ബി.​െ​എ) റി​പോ നി​ര​ക്കി​ൽ 0.25 ശ​ത​മാ​നം കു​റ​വു​വ​രു​ത്തി. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്​​പ​യു​ടെ പ​ലി​ശ​നി​ര​ക്കാ​യ​ റി​പോ 6.50ത്തി​ൽ​നി​ന്ന്​​ 6.25 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. പ​ണ​പ്പെ​രു​പ്പം റി​സ​ർ​വ്​ ബാ​ങ്ക്​ ല​ക്ഷ്യ​മി​ടു​ന്ന നി​ര​ക്കി​ൽ നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി​യു​ടെ (എം.​പി.​സി)​ ന​ട​പ​ടി. റി​​വേ​ഴ്​​സ്​ റി​പോ 6.25 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ആ​റു ശ​ത​മാ​ന​മാ​യും കു​റ​ച്ചു.

ആ​ർ.​ബി.​െ​എ ന​ട​പ​ടി​ ഭ​വ​ന, വാ​ഹ​ന വാ​യ്​​പ​യു​ടെ നി​ര​ക്ക്​ കു​റ​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, പൊ​ടു​ന്ന​നെ നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​വി​ല്ലെ​ന്നാ​ണ്​ ബാ​ങ്കി​ങ്​ ​േമ​ഖ​ല​യി​ൽ​നി​ന്നു​ള്ള സൂ​ച​ന​ക​ൾ. ആ​സ​ന്ന​മാ​യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി സ​ർ​ക്കാ​റി​ന്​ സ​ഹാ​യ​ക​ര​മാ​യ  നീ​ക്ക​മാ​ണി​തെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു. റി​പോ നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യി റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സും മ​റ്റു മൂ​ന്നു​പേ​രും വോ​ട്ടു​ചെ​യ്​​ത​പ്പോ​ൾ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൽ ആ​ചാ​ര്യ​യും മ​റ്റൊ​രും അം​ഗം ചേ​ത​ൻ ഘാ​െ​ട്ട​യും ത​ൽ​സ്​​ഥി​തി തു​ട​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.  റി​സ​ർ​വ്​ ബാ​ങ്ക്​ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന നി​ര​ക്കാ​ണ്​ റി​വേ​ഴ്​​സ്​ റി​പോ.

വ​ൻ​തു​ക നി​ക്ഷേ​പ​ത്തി​​െൻറ പ​രി​ധി (ബ​ൾ​ക്ക്​ ഡെ​പ്പോ​സി​റ്റ്) നി​ല​വി​ലെ ഒ​രു കോ​ടി​യി​ൽ​നി​ന്ന്​ ര​ണ്ടു കോ​ടി​യാ​ക്കാ​ന​ും ആ​ർ.​ബി.​െ​എ തീ​രു​മാ​നി​ച്ചു. ബാ​ങ്കു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ ഇ​ത്​ വ​ഴി​യൊ​രു​ക്കും. ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക്​ നി​ശ്ച​യി​ക്കാ​നും ബാ​ങ്കു​ക​ൾ​ക്ക്​ സ്വാ​ത​ന്ത്ര്യം ന​ൽ​കി. അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കാ​യി പൊ​തു സം​വി​ധാ​ന​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ ആ​ർ.​ബി.​െ​എ വ്യ​ക്ത​മാ​ക്കി.  
അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 7.4 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ആ​ർ.​ബി.​െ​എ ക​ണ​ക്കാ​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ഒാ​ഫി​സി​​െൻറ (സി.​എ​സ്.​ഒ) അ​നു​മാ​നം 7.2 ശ​ത​മാ​ന​മാ​ണ്.

Loading...
COMMENTS