Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറി​സ​ർ​വ്​ ബാ​ങ്ക്​:...

റി​സ​ർ​വ്​ ബാ​ങ്ക്​: ക​രു​ത​ൽ ധ​ന​ശേ​ഖ​രം കൈ​മാ​റ​ൽ; പ്ര​ത്യേ​ക സ​മി​തി വരും

text_fields
bookmark_border
റി​സ​ർ​വ്​ ബാ​ങ്ക്​: ക​രു​ത​ൽ ധ​ന​ശേ​ഖ​രം കൈ​മാ​റ​ൽ; പ്ര​ത്യേ​ക സ​മി​തി വരും
cancel

മും​ബൈ: കേ​ന്ദ്ര സ​​ർ​​ക്കാ​​റും റി​​സ​​ർ​​വ്​ ബാ​​ങ്കു​ം ത​മ്മി​ൽ താൽക്കാലിക വെടിനിർത്തൽ. ഒ​മ്പ​തു​ മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​​ത്ത​ൺ യോ​ഗ​ത്തി​നൊ​ടു​വി​ൽ സു​പ്ര​ധാ​ന തർക്ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​കൂ​ട്ട​രും സമവായത്തിലെത്തിയതായാണ്​ സൂചന. റിസർവ്​ ബാങ്കി​​െൻറ കരുതൽ ധനശേഖരത്തിൽനിന്ന്​ ഒരുഭാഗം വേണമെന്ന കേന്ദ്ര ആവശ്യമാണ്​ നേരത്തേ ഉടക്കിന്​ പ്രധാന കാരണമായത്​. ഇതേതുടർന്ന്​ തിങ്കളാഴ്​ച ചേർന്ന ഡയറക്​ടർ ബോർഡ്​ യോഗം റിസർവ്​ ബാങ്കിന്​ സൂക്ഷിക്കാവുന്ന കരുതൽ ധനശേഖരം എത്രത്തോളമാകാമെന്ന്​ നിശ്ചയിക്കാൻ വിദഗ്​ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.

സമിതിയിലെ അംഗങ്ങൾ ആരൊക്കെയാകണം എന്നതു സംബന്ധിച്ച്​ സർക്കാറും കേന്ദ്ര ബാങ്കും കൂടിയാലോചിച്ച്​ തീരുമാനിക്കും. നിലവിൽ ആർ.ബി.​െഎയുടെ കരുതൽ മൂലധനശേഷി 9.69 ലക്ഷം കോടിയാണ്​. ഇത്​ ആഗോള മാനദണ്ഡ പ്രകരം ഒരു ശതമാനം കൂടി​ കുറക്കണമെന്നാണ്​ അടുത്തിടെ കേന്ദ്രം ആർ.ബി.​െഎ ബോർഡിലേക്ക്​ സ്വതന്ത്ര ഡയറക്​ടറായി നേരിട്ട്​ നിയമിച്ച സ്വദേശി ജാഗരൺ മഞ്ച്​ നേതാവ്​ എസ്​. ഗുരുമൂർത്തിയുടെ വാദം. കേന്ദ്ര ധനമന്ത്രാലയവും ഇതാണ്​ ആവശ്യപ്പെടുന്നത്​. പുതുതായി രൂപവത്​കരിക്കുന്ന വിദഗ്​ധ സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന്​ ആർ.ബി.​െഎ പ്രസ്​താവനയിൽ അറിയിച്ചു.

ഗവർണർ ഉർജിത്​ പ​േട്ടലും മറ്റ്​ ഡെപ്യൂട്ടി ഗവർണർമാരും സർക്കാർ നിയോഗിച്ച ഡയറക്​ടർമാരുമായി മുഖാമുഖം ചർച്ച നടത്തുകയായിരുന്നു. ഗുരുമൂർത്തിയെ കൂടാതെ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗ്​, ധനകാര്യ സേവന സെക്രട്ടറി രാജീവ്​ കുമാർ എന്നിവരാണ്​ സർക്കാർ പക്ഷത്തുനിന്ന്​ യോഗത്തിൽ പ​െങ്കടുത്തത്​. സാമ്പത്തിക സ്​ഥിരതയും മറ്റു​ മാനദണ്ഡങ്ങളും കണക്കിലെടുത്ത്​ ചെ​റു​കി​ട -​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വാ​യ്പ പരിധി 25 കോ​ടി രൂ​പ വ​രെയാക്കുന്നതു​ സംബന്ധിച്ച്​ തീരുമാനിക്കണമെന്നും യോഗം ആർ.ബി.​െഎയോട്​ ആവശ്യപ്പെട്ടു.

ആർ.ബി.​െഎയിൽ ബാങ്കിങ്​​ നയങ്ങളുടെയും ചട്ടങ്ങളുടെയും ചുമതലക്കാരനായ ഡെപ്യൂട്ടി ഗവർണർ എൻ.എസ്​. വിശ്വനാഥൻ​ ആണ്​ വിഷയം അവതരിപ്പിച്ചത്​. കിട്ടാക്കടം വരുത്തിയ പൊതുമേഖല ബാങ്കുകൾക്ക്​ ആർ.ബി.​െഎ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്നത്​ സംബന്ധിച്ച്​ കേന്ദ്ര ബാങ്കി​​െൻറ ധനകാര്യ മേൽനോട്ട സമിതി തീരുമാനമെടുക്കുമെന്നും ആർ.ബി.​െഎ ​േബാർഡി​​െൻറ അടുത്ത യോഗം ഡിസംബർ 14ന്​ നടക്കുമെന്നും ബാങ്ക്​ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiboard meetingmalayalam news
News Summary - RBI board meeting- Business news
Next Story