Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്​റ്റാർട്ട്​...

സ്​റ്റാർട്ട്​ അപ്പുകളിൽ വീണ്ടും പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ

text_fields
bookmark_border
സ്​റ്റാർട്ട്​ അപ്പുകളിൽ വീണ്ടും പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ
cancel

ബംഗളുരു: സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ. ബംഗളുരുവിൽ സ്വകാര്യ  പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ രത്തൻ ടാറ്റ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ അഞ്ചു മാസമായി വ്യവസായ സംരംഭകരുമായി സംവദിക്കാൻ സാധിച്ചിട്ടില്ല. അവരിലേക്ക്​ തിരിച്ചെത്താനുള്ള ശ്രമമാണ്​ നടത്തുന്നതെന്ന്​ രത്തൻ ടാറ്റ പറഞ്ഞു.

2012ൽ ടാറ്റ ​ഗ്രൂപ്പിൽ നിന്ന്​ വിരമിച്ച ശേഷം സ്റ്റാർട്ട്​ അപ്പ്​ സംരംഭങ്ങളുമായി ചേർന്ന്​ പ്രവർത്തിക്കാനായതായി രത്തൻ ടാറ്റ അറിയിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച്​ മാസമായി ഇതിൽ നിന്ന്​ വിട്ടു നിൽക്കുകയായിരുന്നു. ഇൗ മാസം മുതൽ ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നാണ്​ വിശ്വാസമെന്നും രത്തൻ ടാറ്റ പ്രതീക്ഷ പ്രകടിപ്പിച്ചു.

അമേരിക്കയിലെ പുതിയ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​െൻറ ഭരണത്തിന്​ കീഴിൽ ഇന്ത്യക്ക്​ ചില പ്രതിസന്ധികളുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞു. ഇന്ത്യക്കാർക്ക്​ അമേരിക്കയിൽ ജോലി ​ചെയ്യുന്നതിനടക്കം പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എങ്കിലും ഇന്ത്യൻ വ്യവസായ ലോകം ഇൗ പ്രതിസന്ധിയെ മറികടക്കുമെന്നാണ്​ പ്രതീക്ഷയെന്നും രത്തൻ ടാറ്റ പറഞ്ഞു.

ഒക്​ടോബർ മാസത്തിൽ സൈറസ്​മിസ്​ട്രിയെ ടാറ്റ ഗ്രൂപ്പി​െൻറ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയതിനെ തുടർന്ന്​ രത്തൻ ടാറ്റക്ക്​ താൽകാലിക ചെയർമാൻ പദവി നൽകിയിരുന്നു. തുടർന്ന്​ എൻ.ചന്ദ്രശേഖരനെ ടാറ്റ ഗ്രൂപ്പി​െൻറ ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്​തിരിന്നു. ഇതിന്​ പിന്നാലെയാണ്​ സ്​റ്റാർട്ട്​ അപ്പ്​ സംരംഭങ്ങളിലേക്ക്​ തിരിച്ചെത്തുമെന്ന്​ രത്തൻ ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tata
News Summary - Ratan Tata says he will be back to investing in startups
Next Story