ലോക്​ഡൗൺ ഉടൻ പിൻവലിക്കണം -രാജീവ്​ ബജാജ്​

20:43 PM
20/05/2020
rajiv-baja

ന്യൂഡൽഹി:​ കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്​ഡൗൺ ഉടൻ പിൻവലിക്കണമെന്ന്​ ബജാജ്​ ഓ​ട്ടോ മാനേജിങ്​ ഡയറക്​ടർ രാജീവ്​ ബജാജ്​. ഇക്കണോമിക്​സ്​ ടൈംസിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹത്തി​​െൻറ പരാമർശം. 

20 മുതൽ 60 വയസ്​ വരെയുള്ളവർക്ക്​ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണം. അതുവഴി സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി മറകടക്കാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ അപര്യാപ്​തമാണ്​. വാഹന വിപണിയെ കരകയറ്റാൻ ചെറിയ കാലത്തേക്ക്​ ജി.എസ്​.ടിയിൽ ഇളവ്​ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കണം. 

യാത്ര നിയന്ത്രണങ്ങൾ രാജ്യത്ത്​ പിൻവലിക്കണം. ഹോട്ടലുകളും മാളുകളും തുറക്കണം. എന്നാൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ തുടരാമെന്നും രാജീവ്​ ബജാജ്​ വ്യക്​തമാക്കി. 

Loading...
COMMENTS