പ്രതിമകളല്ല രാജ്യത്തിനാവശ്യം; വേ​ണ്ട​ത്​ മി​ക​ച്ച സ്​​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും –രഘുറാം രാജൻ

00:23 AM
09/12/2019
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു ദേ​ശീ​യ​ത സാ​മൂ​ഹി​ക അ​ര​ക്ഷി​താ​വ​സ്​​ഥ​യെ​ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​​​​​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ​ത​ന്നെ താ​ളം​തെ​റ്റി​ക്കു​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ഇ​ന്ത്യാ ടു​ഡേ​യി​ൽ എ​ഴു​തി​യ ‘സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ എ​ങ്ങ​നെ സ്ഥി​ര​ത​യു​ള്ള​താ​ക്കാം’ എ​ന്ന ലേ​ഖ​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

‘‘തീ​രു​മാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും രൂ​പ​പ്പെ​ടു​ന്ന​തും പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​ദ്ദേ​ഹ​ത്തി​​​​െൻറ ഓ​ഫി​സി​നും ചു​റ്റു​മു​ള്ള ചെ​റു​സം​ഘ​ത്തി​ൽ​നി​ന്നാ​ണ്. അ​ത് പാ​ർ​ട്ടി​യു​ടെ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക അ​ജ​ണ്ട​ക​ൾ​ക്ക്് ഗു​ണ​ക​ര​മാ​കാം. പ​ക്ഷേ, സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് ന​ല്ല​ത​ല്ല. ദേ​ശീ​യ, മ​ത​നേ​താ​ക്ക​ളു​ടെ കൂ​റ്റ​ൻ പ്ര​തി​മ​ക​ള​ല്ല രാ​ജ്യ​ത്തി​നാ​വ​ശ്യം. വേ​ണ്ട​ത്​ മി​ക​ച്ച ആ​ധു​നി​ക സ്​​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​ണ്. ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സ്സ്​​ വി​ശാ​ല​മാ​ക്കാ​ൻ അ​ത്​  സ​ഹാ​യി​ക്കും.

ആ​ഗോ​ള ലോ​ക​ക്ര​മ​ത്തി​ൽ മ​ത്സ​രി​ച്ച്​ വി​ജ​യി​ക്കാ​ൻ അ​വ​രെ പ്രാ​പ്​​ത​രാ​ക്കും. സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തെ മോ​ദി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണം. പ്ര​ശ്ന​ത്തി​​​​െൻറ വ്യാ​പ്തി ആ​ദ്യം മ​ന​സ്സി​ലാ​ക്ക​ണം. ആ​ന്ത​രി​ക​മോ ബാ​ഹ്യ​മോ ആ​യ എ​ല്ലാ വി​മ​ർ​ശ​ന​ങ്ങ​ളെ​യും രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മെ​ന്ന് മു​ദ്ര​കു​ത്ത​രു​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഗ​ണ്യ​മാ​യ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ മാ​ന്ദ്യ​ത്തി​​​​െൻറ ന​ടു​വി​ലാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Loading...
COMMENTS