Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right21ാം നൂറ്റാണ്ടിലെ...

21ാം നൂറ്റാണ്ടിലെ മൻമോഹൻ സിങ്​ ആകാൻ അയാളെത്തുമോ? 

text_fields
bookmark_border
21ാം നൂറ്റാണ്ടിലെ മൻമോഹൻ സിങ്​ ആകാൻ അയാളെത്തുമോ? 
cancel

ർഥശൂന്യമായ ആവേശമല്ല, അറിവും അചഞ്ചലമായ നേതൃപാടവവുമാണ്​ ഒരു നായകനുവേണ്ടത്​. രാജ്യത്തെ നയിക്കുന്ന ഭരണാധികാരികൾക്കും ആവശ്യം പ്രതിസന്ധികളിൽ പതറാത്ത മനസ്​ഥൈര്യവും വെല്ലുവിളികൾ തിരിച്ചറിയാനും അവയെ മറികടക്കാനുമുള്ള ജ്ഞാനവുമാണ്​. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തി​​​െൻറ കാറ്റിലും കോളിലും ഉലഞ്ഞ​േ​പ്പാൾ കപ്പൽച്ചേതം വരാതെ ഇന്ത്യയെ കാത്ത ഡോ. മൻമോഹൻ സിങ് ആ ഗുണങ്ങളുള്ളയാളായിരുന്നുവെന്ന്​ ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്​​. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നറിയാതെ രാജ്യം ഇന്ന്​ ഇരുട്ടിൽ തപ്പു​േമ്പാഴാണ്​ പണ്ഡിതനായ ആ ഭരണാധികാരിയുടെ വിലയറിയുന്നത്​. 

1991ൽ ഇന്ത്യ കടുത്ത ​സാമ്പത്തിക പ്രതിസന്ധയിലേക്ക്​ നീങ്ങിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സർക്കാർ കൈവശമുണ്ടായിരുന്ന സ്വർണ ശേഖരത്തിലെ ഒരു ഭാഗം ബാങ്ക്​ ഓഫ്​ ഇംഗ്ലണ്ടിൽ പണയം വെക്കുകയും ചെയ്​തു. അന്നത്തെ ഇന്ത്യ നന്ദി പറഞ്ഞത്​ അയാളോടായിരുന്നു. ​റിസർവ്​ ബാങ്ക്​ ഗവർണറായും പ്രധാനമന്ത്രിയായും ധനമന്ത്രിയായും രാജ്യത്തെ നയിച്ച ഡോ. മൻമോഹൻ സിങ്ങിനോട്​​. അന്നത്തെ തീരുമാനത്തിൻെറ അണിയറയിൽ മൻമോഹൻ ഉണ്ടായതായതാണ്​ പിന്നീട്​ അറിഞ്ഞത്​. ആ ഒറ്റ തീരുമാനത്തിൽ ഇന്ത്യയുടെ ഗതിമാറി. പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും നീങ്ങി​ക്കൊണ്ടിരുന്ന രാജ്യം മുന്നോട്ടു കുതിച്ചു.

കോൺഗ്രസ്​ പാർട്ടിയുടെയും രാജ്യത്തി​​​െൻറയും ഗതി മാറ്റി​യൊഴുക്കിയ മനുഷ്യൻ 2004 മുതൽ 2014 വരെ രാജ്യ​ത്തെ നയിച്ചു. രാജ്യത്തിന്​ മാത്രമല്ല, കോൺഗ്രസിനും മൻമോഹൻ സിങ്​ പോലൊരു സാമ്പത്തിക വിശാരദനായ നേതാവിനെ ആവശ്യമായിരുന്നു. എതിരാളികൾക്ക്​​ മുന്നിലും രാജ്യത്തിന്​ മുന്നിലും കോൺഗ്രസിന്​ എടുത്തുകാണിക്കാൻ പാകത്തിനൊരു നേതാവിനെ ലഭിച്ചുവെന്ന്​ പറയാം. സാമ്പത്തിക രംഗത്തുമാത്രമല്ല, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ രംഗത്തും മൻമോഹൻസിങ്​ കൊണ്ടുവന്ന പരിഷ്​കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സർവ ശിക്ഷ അഭിയാനും തൊഴിലുറപ്പു പദ്ധതിയുമൊക്കെ അവയിൽ ചിലതായിരുന്നു. 

2004ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തി​​​െൻറ പ്രവർത്തനങ്ങൾ 2008ലെ സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കപോലും വീണപ്പോഴും രാജ്യത്തെ താങ്ങിനിർത്തി. എന്നാൽ യു.പി.എ സർക്കാരിൻെറ രണ്ടാം ഘട്ടത്തിൽ ഒ​ട്ടേറെ പഴികൾ കേൾ​ക്കേണ്ടിവന്നു. ഈ പഴികളെല്ലാം ഒന്നുമല്ലായിരുന്നുവെന്ന്​ ചരിത്രം നരേന്ദ്ര മോദി സർക്കാരുമായി താരതമ്യം ചെയ്യു​േമ്പാൾ തീർച്ചയായും രേഖപ്പെടുത്തുമെന്ന്​ അനുമാനിക്കാം. 2020ൽ രാജ്യവും കോൺഗ്രസ്​ പാർട്ടിയും പുതിയ നേതാവിനെയും പുത്തൻ സാമ്പത്തിക നയങ്ങളെയും തേടി​ക്കൊണ്ടിരിക്കുന്നു. 87 വയസായ മൻമോഹൻ സിങ്ങിനാക​ട്ടേ ഇന്ത്യയെ നയിക്കാൻ ഒത്തിരി പരിമിതികളും വന്നുകഴിഞ്ഞു. രാജ്യം അടുത്ത ഭാഗ്യനിധിയെ അന്വേഷിക്കു​േമ്പാൾ നിസംശയം കണ്ണുകൾ പരതുക ചിക്കാഗോയിലേക്കാവും. അവിടെയിരുന്ന്​ ഒരു മനുഷ്യൻ ഇന്ത്യയെ നോക്കിക്കാണുന്നു. 

2013 ൽ മൻമോഹൻ സിങ്​ തന്നെ റിസർവ്​ ബാങ്ക്​ ഗവർണറായി തെരഞ്ഞെടുത്ത രഘുറാം രാജൻ. രാജ്യത്തിൻെറ സാമ്പത്തിക പുരോഗതിക്കൊപ്പം അദ്ദേഹത്ത​ി​​​െൻറ കൈകളുമുണ്ടായിരുന്നു. എന്തു​കൊണ്ട്​ റിസർവ്​ ബാങ്ക്​ ഗവർണറായി മൻമോഹൻ സിങ്ങിനെ പോലെ തുടക്കമിട്ട രഘുറാം രാജനും നല്ലൊരു ധനമന്ത്രിയായി, ​പ്രധാനമന്ത്രിയായി മാറാൻ സാധിക്കില്ല? അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ പഠിച്ചുകഴിഞ്ഞു. രാജ്യം പട്ടിണിയിലേക്ക്​ നീങ്ങു​േമ്പാൾ മൻമോഹൻ സിങ്​ ജൂനിയറിനെയാണ്​ രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്​. അതി​​​െൻറ സൂചനകളാവാം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകിയ രഘുറാം രാജ​​​െൻറ ദൃശ്യങ്ങൾ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressraghuram rajanmanmohan singhfinancial crisismalayalam newsindia newscovid 19
News Summary - Raghuram Rajan 21st-century Manmohan Singh -India news
Next Story