Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഖത്തർ...

ഖത്തർ ​പ്രകൃതിവാതക​ത്തി​െൻറ ഉൽപാദനം 30 ശതമാനം വർധിപ്പിക്കുന്നു

text_fields
bookmark_border
quatar
cancel

ദോഹ:  പ്രകൃതിവാതകത്തി​​​​​െൻറ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ. അടുത്ത കുറച്ച്​ വർഷങ്ങൾക്കുള്ളിൽ പ്രകൃതിവാതകത്തി​​​​​െൻറ ഉൽപ്പാദനം  30 ശതമാനം വർധിപ്പിക്കാനാണ്​ തീരുമാനം. പൊതുമേഖല സ്ഥാപനമായ ഖത്തർ പെട്രോളിയമാണ്​ പ്രകൃതിവാതകത്തി​​​​​െൻറ ഉൽപ്പാദം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്​.

ഖത്തർ പെട്രോളിയം സി.ഇ.ഒ സാദ്​ ഷെരീദ അൽ-ഖാബിയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവിൽ 77 മില്യൺ ടൺ പ്രകൃതിവാതകമാണ്​ ഖത്തർ ഉൽപ്പാദിപ്പിക്കുന്നത്​. 2024ൽ ഇത്​ 100 ടണ്ണായി വർധിപ്പിക്കാനാണ്​ നീക്കം.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സതേൺ സെക്​ടറിലെ നോർത്ത്​ ഫീൽഡിലായിരിക്കും അധികമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ശേഖരിക്കുക എന്നും കമ്പനി പ്രസ്​താവനയിൽ അറിയിച്ചു. നിലവിൽ പ്രകൃതിവാതകത്തി​​​​​െൻറ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ്​ ഖത്തർ​. പ്രകൃതിവാതകത്തിൽ നിന്ന്​ ലഭിക്കുന്ന വരുമാനമാണ്​ ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarlngQatar petroleummalayalam newsgas production
News Summary - Qatar to increase lng production
Next Story