Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅതിപ്രിയരാഷ്​ട്രപദവി:...

അതിപ്രിയരാഷ്​ട്രപദവി: പാക്​ സമ്പദ്​വ്യവസ്ഥക്ക്​ പ്രതികൂലം

text_fields
bookmark_border
india-pakisthan-relation
cancel

പുൽവാമയിൽ 39 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തി​​​​​െൻറ തുടർച്ചയായി പാകിസ്​സ്​താ​​​​​െൻറ അതിപ്രി യരാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചു​. ഭീകരാക്രമണത്തി​​​​​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താനെ സമ്മർദത്തിലാക്കുക എന ്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​ അതിപ്രിയരാഷ്​ട്രപദവി പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം.

എന്താണ്​ അതിപ്രിയരാഷ്​ട്രപദവി

ഗാട്ട്​ കരാറിലെ ആർട്ടിക്കൾ ഒന്നിലാണ്​ അതിപ്രിയരാഷ്​ട്രപദവി കുറിച്ച്​ പരാമർശമ ുള്ളത്​. പ്രധാനമായും വികസ്വര രാജ്യങ്ങൾക്കാണ്​ പദവികൊണ്ട്​ ഗുണമുള്ളത്​. ഏത്​ രാജ്യങ്ങളിലെ വിപണികളിലേക്കും അ ധികം ബുദ്ധിമുട്ടില്ലാതെ കടന്നുചെല്ലാൻ അതിപ്രിയരാഷ്​ട്രപദവി വികസ്വര രാജ്യങ്ങളെ സഹായിക്കുന്നു. ഇൗ പദവിയുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തു​േമ്പാൾ തീരുവകൾ ഇൗടാക്കുന്നതിന്​ പരിധികളുണ്ട്​. ഇത്​ വികസ്വര രാജ്യങ്ങളിലെ വ്യവസായത്തിനും സമ്പദ്​വ്യവസ്ഥക്കും ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

ഇന്ത്യയും പാകിസ്​താനും അതിപ്രിയരാഷ്​ട്രപദവിയും

1996ലാണ്​ പാകിസ്​താന്​ ഇന്ത്യ അതിപ്രിയരാഷ്​ട്രപദവി നൽകിയത്​. എന്നാൽ, ഇന്ത്യക്ക്​ പൂർണമായ രീതിയിൽ അതിപ്രിയരാഷ്​ട്രപദവി നൽകാൻ പാകിസ്​താൻ തയാറായിട്ടില്ല. ഇതിനെ കുറിച്ച്​ ഇപ്പോൾ ചർച്ചകളൊന്നും നടത്തുന്നില്ലെന്നാണ്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനും അടുത്തിടെ അറിയിച്ചത്​​. ഇന്ത്യയിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,209 ഉൽപന്നങ്ങളെയാണ്​ പാകിസ്​താൻ നെഗറ്റീവ്​ ലിസ്​റ്റിൽ ​ഉൾപ്പെടുത്തിയിരിക്കുന്നത്​. 138 ഉൽപന്നങ്ങൾ വാഗ/അട്ടാരി അതിർത്തി വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്​.

2017-18 വർഷത്തിൽ 2.41 ബില്യൺ ഡോളറി​​​​​െൻറ കച്ചവടമാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിൽ നടന്നത്​. 2016-17ൽ ഇത്​ 488.5 മില്യൺ മാത്രമായിരുന്നു. തുണിത്തരങ്ങൾ, രാസവസ്​തുക്കൾ, പച്ചക്കറികൾ, അയേൺ, സ്​റ്റീൽ തുടങ്ങിയവയാണ്​ ഇന്ത്യ പാകിസ്​താനിലേക്ക്​ പ്രധാനമായും കയറ്റി അയക്കുന്നത്​. എന്നാൽ, ഇന്ത്യയുടെ കയറ്റുമതിയേക്കാൾ കൂടുതലാണ്​ പാകിസ്​താനിൽ നിന്നുള്ള ഇറക്കുമതി

പാകിസ്​താന്​ നൽകിയിരുന്ന അതിപ്രിയരാഷ്​ട്രപദവി ഉപേക്ഷിച്ചതോടെ പാക്​ മണ്ണിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യക്ക്​ ഉയർത്താൻ സാധിക്കും. അതിപ്രിയരാഷ്​ട്രപദവി പിൻവലിച്ച വിവരം ലോകവ്യാപാര സംഘടനയെയായിരിക്കും ഇന്ത്യ അറിയിക്കുക. അതിന്​ ശേഷമാവും കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്​ രാജ്യം കടക്കുക. എന്നാൽ, ഇന്ത്യയിൽ നിന്ന്​ പാകിസ്​താനിലേക്കുള്ള ഇറക്കുമതി താര​തമ്യേന കുറവായതിനാൽ പുതിയ നീക്കം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്​ടിക്കില്ലെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pakisthanmalayalam newsMFN
News Summary - Pulwama attack: India withdraws Most Favoured Nation status
Next Story