Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 10,361 കോടിയുടെ വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകൾ അനുമതി നൽകി -ധനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്) പ്രകാരം 10,361.75 കോടിയുടെ വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകൾ അനുമതി നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ 3982.78 കോടി രൂപ വിതരണം ചെയ്തതായും ധനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
കോവിഡ് 19 കാലത്തെ അതിജീവിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ പദ്ധതിയാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്). പ്രതിസന്ധിയിലായ സൂക്ഷ്മ - ചെറുകിട - ഇടത്തര മേഖലയെ (എം.എസ്.എം.ഇ) ഉത്തേജിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
സൂക്ഷ്മ - ചെറുകിട - ഇടത്തര മേഖലയിൽ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന് അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുക.
Next Story
