Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒരു വർഷത്തിനിടെ...

ഒരു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ പൂട്ടിയത്​ 5,500 എ.ടി.എം, 600 ശാഖ

text_fields
bookmark_border
sbi.jpg
cancel

തൃശൂർ: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ അടച്ചുപൂട്ടിയത്​ 5,500 എ.ടി.എമ്മുകളും 600ഓളം ശാഖകളും. ഏറ ്റവും വലിയ പൊതു​മേഖലാ ബാങ്കായ എസ്​.ബി.ഐ കേരളത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ 50ഓളം ശാഖകളും ഏതാനും എ.ടി.എമ്മുകളും പൂട് ടിയത്​ ശക്തമായ എതിർപ്പിന്​ ഇടയാക്കി​യിട്ടുണ്ടെങ്കിലും മറ്റ്​ പൊതുമേഖലാ ബാങ്കുകളും അതേ പാതയിലാ​െണന്ന്​ ബാങ ്കുകളുടെ ആദ്യപാദ അവലോകന റി​േപാർട്ടുകൾ വ്യക്തമാക്കുന്നു.

ഡിജിറ്റൽ ഇടപാടുകൾ, പ്രത്യേകിച്ച്​ നഗര​ പ്രദേശങ്ങളിൽ വർധിച്ച സാഹചര്യത്തിൽ നഗര ​​ശാഖകളും എ.ടി.എമ്മുകളുമാണ്​ പൂട്ടുന്നതെന്ന്​ ബാങ്കുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ പൂട്ടുന്നുണ്ടെന്ന്​ എസ്​.ബി.ഐ കേരളത്തിൽ നടപ്പാക്കിയ രീതി വ്യക്തമാക്കുന്നു. ചെലവ്​ കുറക്കാനെന്ന പേരിലാണ്​ ബാങ്കുകൾ ശാഖകളും എ.ടി.എമ്മുകളും കുറക്കുന്നത്​.
2018 ജൂൺ മുതൽ 2019 ജൂൺ വരെ എസ്​.ബി.ഐ 420 ശാഖയും 768 എ.ടി.എമ്മുമാണ്​ പൂട്ടിയത്​.

വിജയ, ദേന ബാങ്കുകളെ ലയിപ്പിച്ച ബാങ്ക്​ ഓഫ്​ ബറോഡ ഇതേ കാലയളവിൽ 274 എ.ടി.എമ്മാണ്​ നിർത്തലാക്കിയത്​; 40 ശാഖകളും. ബാങ്ക്​ ഓഫ്​ ഇന്ത്യ പൂട്ടിയത്​ 1,269 എ.ടി.എമ്മും 36 ശാഖകളുമാണ്​. ഇന്ത്യൻ ബാങ്ക്​ ഒഴികെയുള്ള എല്ലാ പൊതു​േ​മഖലാ ബാങ്കുകളും ഇതേ രീതിയാണ്​ പിന്തുടരുന്നത്​. എന്നാൽ; എച്ച്​.ഡി.എഫ്​.സിയും ഐ.സി.ഐ.സി.ഐയും ആക്​സിസും ഉൾപ്പെടെയുള്ള നവസ്വകാര്യ ബാങ്കുകൾ നഗരങ്ങളിൽ ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം വർധിപ്പിക്കുകയാണ്​. അതേസമയം, ഗ്രാമങ്ങളിൽ ഈ ബാങ്കുകളുടെ സാന്നിധ്യം ശുഷ്​കമാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsPublic Sector bankBandk ATMbank Branches
News Summary - Public Sector Banks Closed ​5,500 ATMs and 600 Branches -Business News
Next Story