ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്​ 55,356 കോടി

22:25 PM
04/12/2017
മും​ബൈ: ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 55,356 കോ​ടി രൂ​പ​യു​ടെ ക​ടം. 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഏ​പ്രി​ൽ മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ ആ​റ്​ മാ​സ​ത്തി​നി​ടെ എ​ഴു​തി​ത്ത​ള്ളി​യ​തി​നെ​ക്കാ​ൾ (35,985 കോ​ടി) 54 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​ത്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ​െക്ര​ഡി​റ്റ്​ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ  െഎ.​സി.​ആ​ർ.​എ​യി​ൽ നി​ന്ന്​ ‘ദ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ ’ പ​ത്ര​ത്തി​ന്​ ല​ഭി​ച്ച വി​വ​ര​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത സാ​മ്പ​ത്തി​ക ഞെ​രു​ക്കം മൂ​ലം വ്യ​ക്​​തി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​താ​ണ്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം എ​ഴു​തി​ത്ത​ള്ളി​യ​ത്​ 77,123 കോ​ടി രൂ​പ​യാ​ണ്. അ​ത്​ ഇ​ത്ത​വ​ണ ല​ക്ഷം കോ​ടി ക​ട​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. 

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 3.60 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ കി​ട്ടാ​ക്ക​ട​മാ​യി എ​ഴു​തി​ത്ത​ള്ളി​യ​ത്. ഇ​ത്ത​രം ക​ടം എ​ഴു​തി​ത്ത​ള്ള​ൽ സാ​ങ്കേ​തി​കം മാ​ത്ര​മാ​ണെ​ന്നും ലാ​ഭ, ന​ഷ്​​ട​ക്ക​ണ​ക്ക്​ ത​യാ​റാ​ക്കു​ന്ന​തി‍​​െൻറ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
 
COMMENTS