വില കുറയുമെന്ന് പറഞ്ഞല്ലോ, എന്നിേട്ടാ?
text_fields
കൊച്ചി: ജി.എസ്.ടി വന്നപ്പോൾ പറഞ്ഞതാണ്. മരുന്നു വില കുറയും, ഹോട്ടലിൽ കയറി മൂക്കറ്റം കഴിച്ചാലും കാശ് കുറച്ചു മതി, സിമൻറിനും കമ്പിക്കും വില കുറയും എന്നൊക്കെ. എന്നിെട്ടന്തായി? ജീവൻ രക്ഷാ ഒൗഷധങ്ങളുടേതടക്കം വില പത്തു ശതമാനം വർധിച്ചു. ഹോട്ടൽ ഭക്ഷണ വില പോക്കറ്റിന് താങ്ങാനാവാത്തതായി. സിമൻറിനും കമ്പിക്കുമെല്ലാം വില കുതിച്ചുകയറി. ജി.എസ്.ടി വന്നപ്പോൾ മരുന്നിെൻറ നികുതി ഒന്നര മുതൽ രണ്ടു ശതമാനം വരെ കുറഞ്ഞു. ഇതനുസരിച്ച് വില ആറ് മുതൽ 13 ശതമാനം വരെ കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ജീവിതശൈലി രോഗങ്ങൾക്ക് തുടർച്ചയായി കഴിക്കുന്നവയടക്കം നൂറോളം മരുന്നുകൾക്ക് പത്തു ശതമാനം വരെ വില കൂട്ടുകയാണ് ചെയ്തത്.
കുറക്കില്ല ഞങ്ങൾ
12,18 ശതമാനം ജി.എസ്.ടി നൽകിയിരുന്ന ഹോട്ടലുകളെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇതാണത്രെ വില കുറയാതിരിക്കാൻ കാരണം.
കോഴി 100ന് മുകളിൽ തന്നെ പറക്കും
ജി.എസ്.ടി വന്നതോടെ ഇറച്ചിക്കോഴിയുടെ നികുതിയിൽ 14.05 ശതമാനം ഇല്ലാതായെങ്കിലും വില കുറഞ്ഞിട്ടില്ല. കിലോക്ക് 80 രൂപയിൽ കൂടില്ലെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഇപ്പോഴും നൂറിന് മുകളിലാണ് വില.
നേരത്തേ വാറ്റും എക്സൈസ് ഡ്യൂട്ടിയുമടക്കം 31 ശതമാനമായിരുന്നു സിമൻറിെൻറ നികുതി. ജി.എസ്.ടി വന്നതോടെ ഇത് 28 ശതമാനമായി കുറഞ്ഞെങ്കിലും സിമൻറ് വില താഴ്ന്നില്ല. ജി.എസ്.ടിക്ക് മുമ്പ് 50 കിലോ സിമൻറിന് 360 രൂപയായിരുന്നത് ഇപ്പോൾ 430 വരെയെത്തി. ജി.എസ്.ടി വരുേമ്പാൾ വില കുറയുമെന്ന് പറഞ്ഞ ടൂത്ത്പേസ്റ്റ്, സോപ്പ്, ചെരിപ്പ്, കുപ്പിവെള്ളം എന്നിവക്കൊന്നും വില കുറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
