Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദിവസം 1.8 ലക്ഷം...

ദിവസം 1.8 ലക്ഷം പി.പി.ഇ കിറ്റുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെന്ന്​ കേന്ദ്രം

text_fields
bookmark_border
ദിവസം 1.8 ലക്ഷം പി.പി.ഇ കിറ്റുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ദിവസവും 1.8 ലക്ഷം വ്യക്​തി സുരക്ഷാ (പി.പി.ഇ) കിറ്റുകൾ നിർമിക്കുന്നുണ്ടെന്നും ഇത്​ രണ്ട്​ ലക്ഷം എന്ന നിലയിലേക്ക്​ ഉടൻ ഉയർത്തുമെന്നും കേന്ദ്ര സർക്കാർ. മാർച്ചിൽ​ ദിവസം 3300 പി.പി.ഇ കിറ്റുകൾ മാത്രമാണ്​ നിർമിച്ചിരുന്നത്​. ഇതാണ്​ 1.8 ലക്ഷം ആയി വർധിപ്പിച്ചതെന്ന്​ കോവിഡ്​ പ്രതിരോധ ഉപകരണങ്ങളുടെ വിതരണ ചുമതലയുള്ള സമിതി അധ്യക്ഷനായ പി.ഡി. വഗേല പറഞ്ഞു. 

കോവിഡ്​ ഭീഷണി മറികടക്കുന്നതി​​െൻറ ഭാഗമായി പുതിയ നിർമാതാക്കളെ കണ്ടെത്താനും നിർമാണ ശേഷി അനേകമിരട്ടിയായി വർധിപ്പിക്കാനും കഴിഞ്ഞെന്ന്​ അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ 2.01 കോടി പി.പി.ഇ കിറ്റുകൾ വേണ്ടിവരുമെന്നാണ്​ കരുതുന്നത്​. 2.22 കോടി കിറ്റുകൾക്ക്​ ഒാർഡർ നൽകിയിട്ടുണ്ട്​. അതിൽ 1.42 കോടിയും ഇന്ത്യയി​ൽ തന്നെ നിർമിക്കാനാകുമെന്നാണ്​ കരുതുന്ന​െതന്നും വഗേല പറഞ്ഞു. 

കോവിഡ്​ രോഗികളുമായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെടു​​േമ്പാൾ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകളിൽ ശിരോവസ്​ത്രം, എൻ 95 മാസ്​ക്​, ​ൈകയ്യുറകൾ, ​ൈകയ്യും ശരീരവും മറയുന്ന മേൽ വസ്​ത്രം, മുഖാവരണം, നേത്രാവരണം, കാലുറകൾ എന്നിവയാണുണ്ടാകുക. 

പി.പി.ഇ കിറ്റ്​ നിർമാണത്തിന്​ പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച സാ​േങ്കതിക വിദ്യ ഇന്ത്യയിലെ നിർമാതാക്കൾക്ക്​ കൈമാറിയിട്ടുണ്ട്​. 

2.49 കോടി എൻ 95 മാസ്​കുകൾക്ക്​ ഒാർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​ൈ​ഹഡ്രോക്​സി​േക്ലാറോക്വിൻ നിർമാണം 30 കോടിയായി വർധിപ്പിക്കാനായി. നാല്​ ലക്ഷത്തോളം ഒാക്​സിജൻ സിലിണ്ടറുകൾ ഉണ്ടെന്നും ഒരു ലക്ഷം സിലിണ്ടറുകൾക്ക്​ ഒാർഡർ നൽകിയിട്ടുണ്ടെന്നും ഇത്​ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

75,000 വ​െൻറിലേറ്ററുകൾ ആവശ്യമായേക്കുമെന്നാണ്​ കരുതുന്നതെനും അദ്ദേഹം പറഞ്ഞു. 20,000 വ​െൻറിലേറ്ററുകളാണ്​ ഇപ്പോൾ ഉള്ളത്​​. 60,000 വ​െൻറിലേറ്ററുകൾക്ക്​ ഒാർഡർ നൽകിയിട്ടുണ്ടെന്നും വഗേല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19corona outbreakPPE kit
News Summary - ppe kit production increases
Next Story