റഫാൽ കരാറിൽ ഉൾപ്പെട്ട കമ്പനി റിലയൻസിൽ നടത്തിയത്​ വൻ നിക്ഷേപം

21:22 PM
01/11/2018
relaince-anil-ambani

ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ ക​മ്പ​നി​യാ​യ ദ​സോ ന​ട​ത്തി​യ ദു​രൂ​ഹ നി​ക്ഷേ​പം​വ​ഴി അ​നി​ൽ അം​ബാ​നി​യു​ടെ നി​ർ​ജീ​വ ക​മ്പ​നി 289 കോ​ടി രൂ​പ അ​ന​ധി​കൃ​ത ലാ​ഭ​മു​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്.  2015ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഫാ​ൽ ഇ​ട​പാ​ട്​ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം​ അ​നി​ൽ അം​ബാ​നി രൂ​പ​വ​ത്​​ക​രി​ച്ച റി​ല​യ​ൻ​സ്​ എ​യ​ർ​പോ​ർ​ട്ട്​ ഡെ​വ​ല​പ്പേ​ഴ്​​സ്​ ലി​മി​റ്റ​ഡ്(​ആ​ർ.​എ.​ഡി.​എ​ൽ) എ​ന്ന ക​മ്പ​നി​യി​ലാ​ണ്​ ദ​സോ 2017ൽ 40 ​ദ​ശ​ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 330 കോ​ടി രൂ​പ) നി​ക്ഷേ​പം ന​ട​ത്തി​യ​ത്. റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​നാ​യി  റി​ല​യ​ൻ​സ്​-​ദ​സോ സം​യു​ക്​​ത സം​രം​ഭം രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു നി​ക്ഷേ​പം.

ഒാ​ഹ​രി വി​പ​ണി​യി​ൽ ലി​സ്​​റ്റ്​ ചെ​യ്യാ​ത്ത​തും ന​ഷ്​​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഒ​രു രൂ​പ​പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ ക​മ്പ​നി​യി​ലാ​ണ്​ ഫ്ര​ഞ്ച്​ ക​മ്പ​നി  നി​ക്ഷേ​പം ന​ട​ത്തി​യ​ത്. 34.7 ശ​ത​മാ​നം ഒാ​ഹ​രി​ക​ളാ​ണ്​ ഇ​ത്ര​യും തു​ക മു​ട​ക്കി ദ​സോ വാ​ങ്ങി​യ​ത്. ഇൗ ​ക​മ്പ​നി​യി​ൽ ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ നി​ക്ഷേ​പം ന​ട​ത്താ​ൻ വി​ദേ​ശ ക​മ്പ​നി എ​ങ്ങ​നെ​യാ​ണ്​ ഒാ​ഹ​രി മൂ​ല്യം നി​ർ​ണ​യി​ച്ച​തെ​ന്നോ ദ​സോ​യു​ടെ ബി​സി​ന​സ്​ മേ​ഖ​ല​യി​ൽ വ​രാ​ത്ത ഇ​ന്ത്യ​ൻ ക​മ്പ​നി​യി​ൽ അ​വ​ർ നി​ക്ഷേ​പം ന​ട​ത്തി​യ​ത്​ എ​ന്തി​നെ​ന്നോ ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്. 

10 രൂ​പ മു​ഖ​വി​ല​യു​ള്ള 24,83,923 ഒാ​ഹ​രി​ക​ളാ​ണ്​ ആ​ർ.​എ.​ഡി.​എ​ൽ ദ​സോ​ക്ക്​ വി​റ്റ​താ​യി 2017-18 വ​ർ​ഷ​ത്തെ റി​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ പൊ​തു​രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. 2017ൽ 10.35 ​ല​ക്ഷം രൂ​പ ന​ഷ്​​ട​വും ആ​റു​​ല​ക്ഷം രൂ​പ ലാ​ഭ​വും 2016ൽ ​ഒ​മ്പ​തു ല​ക്ഷം ന​ഷ്​​ട​വു​മാ​ണ്​ ക​മ്പ​നി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്​. ഇ​തേ ക​മ്പ​നി റി​ല​യ​ൻ​സി​നു കീ​ഴി​ലെ മ​റ്റ്​ ഉ​പ ക​മ്പ​നി​ക​ളി​ലും നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇൗ ​ക​മ്പ​നി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ന​ഷ്​​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്.

മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള ജോ​ലി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ആ​ർ.​എ.​ഡി.​എ​ൽ ചെ​യ്​​തി​രു​ന്ന​ത്. റി​ല​യ​ൻ​സ്​ ക​മ്പ​നി​യു​ടെ 35 ശ​ത​മാ​നം ഒാ​ഹ​രി ഏ​റ്റെ​ടു​ത്ത്​ ഇ​ന്ത്യ​യി​ലെ സാ​ന്നി​ധ്യം ശ​ക്​​തി​പ്പെ​ടു​ത്തി​യെ​ന്ന്​ ദ​സോ ക​മ്പ​നി ഫ്രാ​ൻ​സി​ൽ ന​ൽ​കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലും വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ദ​സോ ക​മ്പ​നി സി.​ഇ.​ഒ എ​റി​ക്​ ട്രാ​പ്പി​യ​ർ ‘ഇ​ക്ക​ണോ​മി​ക്​ ടൈം​സ്’​ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ർ.​എ.​ഡി.​എ​ല്ലി​ലെ നി​ക്ഷേ​പ വി​വ​രം മ​റ​ച്ചു​വെ​ച്ച​താ​യി ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട  ‘ദി ​വ​യ​ർ’ വാ​ർ​ത്ത വെ​ബ്​​സൈ​റ്റ്​ ആ​രോ​പി​ക്കു​ന്നു.

റഫാലി​​െൻറ വില സുപ്രീം​േകാടതിയോട​ും പറയില്ല –കേന്ദ്രം 

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്ക്​ മോ​ദി സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ വി​ല സു​​പ്രീം​​കോ​ട​തി​യോ​ടും പ​റ​യാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ല അ​റി​യി​ക്കാ​​ൻ ക​ഴി​യി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി​ക്ക്​ സ​ത്യ​വാ​ങ്​​​മൂ​ലം ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​ർ​ണ​യി​ച്ച വി​ല വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും അ​ത്​ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ച​പ്പോ​ൾ എ​ങ്കി​ൽ അ​ക്കാ​ര്യം സ​ത്യ​വാ​ങ്​​​മൂ​ല​മാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ബു​ധ​നാ​ഴ്​​ച വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

അ​തി​ന്​ പി​റ​കെ​യാ​ണ്​ ഇ​േ​ത നി​ല​പാ​ട്​ കോ​ട​തി​ക്ക്​ പു​റ​ത്തും കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച​ത്. 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ വി​ല​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ അ​ത്​ പ​റ്റി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു​​വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദി​ച്ചു. ഹ​ര​ജി​ക്കാ​ർ​ക്ക്​ ന​ൽ​കാ​നാ​വി​​ല്ലെ​ങ്കി​ൽ മു​ദ്ര​വെ​ച്ച ക​വ​റി​ൽ സു​പ്രീം​കോ​ട​തി​ക്ക്​ ന​ൽ​കൂ എ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​ദേ​ശി​ച്ചു. അ​തി​നും സാ​ധ്യ​മ​ല്ലെ​ന്നും റ​ഫാ​ലി​​െൻറ വി​ല പാ​ർ​ല​മ​െൻറി​ൽ​പോ​ലും വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു വേ​ണു​ഗോ​പാ​ലി​​െൻറ മ​റു​പ​ടി.
 

Loading...
COMMENTS