പി.​എ​ൻ.​ബി ത​ട്ടി​പ്പ്​; ചോ​ക്​​സി​െ​ക്ക​തി​രെ സി.​ബി.​െ​എ കു​റ്റ​പ​ത്രം

00:29 AM
17/05/2018
mehul.

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ ന​ട​ന്ന 12,000 കോ​ടി​യു​ടെ വാ​യ്​​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ത​കോ​ടീ​ശ്വ​ര​നും ഗീ​താ​ഞ്​​ജ​ലി ഗ്രൂ​പ്​​ ഉ​ട​മ​യു​മാ​യ മെ​ഹു​ൽ ചോ​ക്​​സി​ക്കെ​തി​രെ സി.​ബി.​െ​എ ഉ​പ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഗീ​താ​ഞ്​​ജ​ലി ഗ്രൂ​പ്പി​നു കീ​ഴി​ലെ ക​മ്പ​നി​ക​ൾ​​ക്കും  മ​റ്റ്​ 16  സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും കു​റ്റ​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചോ​ക്​​സി​യു​ടെ മ​രു​മ​ക​നും ത​ട്ടി​പ്പ്​ ന​ട​ത്തി രാ​ജ്യം വി​ട്ട വ​ജ്ര വ്യാ​പാ​രി​യു​മാ​യ നീ​ര​വ്​ മോ​ദി​ക്ക്​ ഇൗ ​മാ​സം 14ന്​ ​ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്​ ഇ​തെ​ന്നും നീ​ര​വ്​ മോ​ദി​ക്കും  ഉ​ട​ൻ ഉ​പ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. 143 അ​ന​ധി​കൃ​ത ജാ​മ്യ​പ​ത്രം വ​ഴി മെ​ഹു​ൽ ചോ​ക്​​സി​യും അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ലെ ക​മ്പ​നി​ക​ളും  4,886 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യാ​ണ്​ ഫെ​ബ്രു​വ​രി 13ന്​ ​പി.​എ​ൻ.​ബി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പു​തി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

Loading...
COMMENTS