പി.എൻ.ബി വായ്പാ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) വായ്പാ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബ്രാഡിഹൗസ് ബ്രാഞ്ച് മുൻ ജി.എം രാജേഷ് ജിൻഡാലാണ് അറസ്റ്റിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്.ഒ വിപുൽ അംബാനിയെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായി അംബാനിയുടെ അനുജൻ നാഥുഭായ് അംബാനിയുടെ മകനാണ് വിപുൽ. ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായി. നീരവിെൻറ ഗീതാഞ്ജലി ഗ്രൂപ്പ് മാനേജർ നിതിൻ ഷാഹി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.
പഞ്ചാബ് നാഷനൽ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന് ബാങ്കും ഒാഡിറ്റർമാരുമാണ് ഉത്തരവാദികളെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രതികരണം.
അതേസമയം, കടം പെരുപ്പിച്ച് കാണിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തന്‍റെ ബ്രാൻഡിന്‍റെ മൂല്യം കുറച്ചെന്ന ആരോപണവുമായി നീരവ് മോദി രംഗത്തെത്തിയിരുന്നു. ചെറിയ തുക മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളത്. ബാങ്ക് അധികൃതർ കടം പെരുപ്പിച്ചു കാണിക്കുകയാണ്. വെറും 5,000 കോടി രൂപ മാത്രമാണ് താൻ ബാങ്കിന് നൽകാനുള്ളതെന്നുമാണ് മോദിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
