പി.എൻ.ബി തട്ടിപ്പ്: ബാങ്കിെൻറ സി.ഇ.ഒയോട് വിജിലൻസ് കമീഷണർ വിശദീകരണം തേടും
text_fieldsന്യൂഡൽഹി: കോടികളുടെ തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണൽ ബാങ്കിെൻറ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ സുനിൽ മേത്തയുമായി കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി ചൗധരി ഇന്ന് കൂടിക്കാഴ്ച നടത്തും. വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട 11,360 കോടി രൂപയുടെ തട്ടിപ്പിനെ സംബന്ധിച്ച് വിശദീകരണം തേടുന്നതിനാണ് കൂടിക്കാഴ്ച. ബാങ്കിെൻറ ചീഫ് വിജിലൻസ് ഒാഫീസറുമായും കമീഷണർ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പ്രതിനിധികളും പെങ്കടുക്കും.
നീരവ് മോദിയെ സഹായിച്ചെന്ന് കരുതുന്ന 200ഒാളം കടലാസു കമ്പനികളും അവയുടെ ബിനാമി ഇടപാടുകളും തട്ടിപ്പ് അന്വേഷിക്കുന്ന ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇൗ കമ്പനികളെ ഉപയോഗിച്ച് മോദി കള്ളപ്പണം വെളുപ്പിക്കുകയും ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്തതായി അധികൃതർ സംശയിക്കുന്നു. ഭൂമി, സ്വർണം, വിലകൂടിയ കല്ലുകൾ എന്നിവയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതേകുറിച്ചാണ് ആദായ നികുതി വിഭാഗം അന്വേഷിക്കുന്നത്.
നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധനകൾ നടത്തി. നീരവ് മോദിയുടെയും കുടുംബാംഗങ്ങളുടെതുമായ 29 ഒാളം വസ്തുവകകൾ ആദായ നികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
