പി.എൻ.ബി വായ്പ തട്ടിപ്പ്: മെഹുൽ ചോക്സിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ഇ.ഡി
text_fieldsമുംെബെ: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് 6000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി.) മുംെബെ പ്രത്യേക കോടതിയെ സമീപിക്കും. ഗീതാഞ്ജലി ജെംസ് ഉടമയായ ചോക്സി 13,400 കോടിയുടെ പി.എൻ.ബി വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളാണ്. ഇതേ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ അമ്മാവനാണ് ചോക്സി.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ചോക്സിക്കും 13 പേർക്കുമെതിരെ ജൂൺ 28ന് ഇ.ഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി പരിഗണിക്കുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 9000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ചോക്സിക്കുമെതിരായ നീക്കം.
സാമ്പത്തിക കുറ്റവാളികളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള പുതിയ ഒാർഡിനൻസ് പ്രകാരമാണ് ഇ.ഡി അപേക്ഷ സമർപ്പിക്കുക. ഈ നിയമപ്രകാരം കുറ്റവാളിയുടെ മുഴുവൻ സ്വത്തും പിടിച്ചെടുക്കാനാവും. ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച നീരവ് മോദിക്കെതിരെയും സമാന അപേക്ഷ നൽകാനൊരുങ്ങുകയാണ് ഇ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
